കരിമ്പന കൂട്ടങ്ങൾക്കിടയിൽ (കരിമ്പന )
This page was generated on April 19, 2024, 12:04 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1980
സംഗീതംഎ ടി ഉമ്മര്‍
ഗാനരചനബിച്ചു തിരുമല
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 24 2023 19:01:43.

കരിമ്പനക്കൂട്ടങ്ങള്‍ക്കിടയില്‍
ഇരുളിന്‍ കരിമ്പടക്കുന്നിന്റെ മുകളില്‍
ഒരു തങ്ക പനയോലത്തളിര്‍ വിരിഞ്ഞു
അതില്‍ പുലരിതന്‍ അക്കാനിക്കുടം തെളിഞ്ഞു
അക്കാനിക്കുടം തെളിഞ്ഞു
കരിമ്പനക്കൂട്ടങ്ങള്‍ക്കിടയില്‍
ഇരുളിന്‍ കരിമ്പടക്കുന്നിന്‍റെ മുകളില്‍

മുഖംമൂടി അണിയാത്ത മൂക സൌന്ദര്യങ്ങള്‍
മുങ്ങിക്കുളിച്ചു കേറും വാഹിനിയില്‍ (മുഖം )
കൈക്കുമ്പിള്‍ ജലം കോരി പ്രാര്‍ത്ഥിച്ചു നില്‍ക്കുന്നു
കൈതയും താഴയും തഴുതാമയും തഴുതാമയും

അമ്മേ മാരിയമ്മന്‍ തായേ അടിയങ്ങള്‍ക്കൊരു ശരണം
നീയെ (5)

മുകിൽമുടി താടി വച്ച മാമലകള്‍ കാറ്റില്‍
മുഖക്ഷൌരം നടത്തുമീ താഴ്വരയില്‍ (മുകില്‍ )
നിഴലും വെളിച്ചവും പഴംപാട്ടുകള്‍ പാടി
പനംപായ നെയ്യുന്നു പകലുകളില്‍ പകലുകളില്‍

കാലമാം കൊല്ലന്‍റെ ആലയില്‍ ഉലയൂതി കാലത്ത്
ചുട്ടെടുത്ത സൂര്യബിംബം (2)
വെറുമൊരു പന്താക്കി കിഴക്കും പടിഞ്ഞാറും
വിളയാടാന്‍ ഒരുങ്ങുന്നു രാപ്പകലോളം പകലന്തിയോളം


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts