തങ്കത്തിടമ്പല്ലേ (കലിക )
This page was generated on March 29, 2024, 5:52 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1980
സംഗീതംജി ദേവരാജന്‍
ഗാനരചനദേവദാസ്
ഗായകര്‍പി മാധുരി ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സുകുമാരന്‍ ,ബാലൻ കെ നായർ ,വേണു നാഗവള്ളി ,ശ്രീനാഥ് ,ശ്രീലത നമ്പൂതിരി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:04:37.

തങ്കത്തിടമ്പല്ലേ മിന്നും തിങ്കള്‍ക്കിടാവല്ലേ
താമരപ്പൂങ്കവിളിൽ നൽകാം ആയിരം പൊന്നുമ്മ

സ്നേഹത്തിൻ സൗന്ദര്യമായ്
ശാന്തിതൻ സൗഭഗമായ്
അച്ഛനുമമ്മയ്ക്കും ആശ്രയമാകുവാൻ
ഈ മണ്ണിൽ വന്നുദിച്ചൂ ഈ മണ്ണിൽ വന്നുദിച്ചൂ
(തങ്കത്തിടമ്പല്ലേ..)

ദീപമായെന്നും തെളിഞ്ഞീടേണം
എന്റെ ജീവനിൽ ജീവൻ ചൊരിഞ്ഞിടേണം
ഈശ്വരനാമം ജപിച്ചിടേണം
എന്നും മാതൃകയായി വളർന്നിടേണം നീ
മാതൃകയായി വളർന്നിടേണം
(തങ്കത്തിടമ്പല്ലേ..)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts