വിശദവിവരങ്ങള്‍ | |
വര്‍ഷം | 1980 |
സംഗീതം | ശ്യാം |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ജയന് ,ശോഭന (റോജ രമണി) |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:04:36.
തെയ്യാരെ തിമിതിമിതിമി തെയ്യാരെ.... തെയ്യാരെ തിമിതിമിതിമി തെയ്യാരെ.... ഓ.... ഓടി വാ...കാറ്റേ പാടി വാ..... ഓടി വാ...കാറ്റേ പാടി വാ.... ഓ.... ചിങ്ങപ്പൂ കൊയ്തല്ലോ മംഗല്യക്കതിരല്ലോ... തീ തിന്നും പുലയന്റെ തൂവേർപ്പിൻ മുത്തല്ലോ... ഉതിരും നെന്മണി...കനവിൻ പളുങ്കണി... കരളിൻ കുളിർമണി...പൊലിയൊ പൊലി പൊലി താളം തന്നേപോ നീ മേളം തന്നേപോ... പൂങ്കാറ്റേ കതിരു ഞങ്ങടെ പതം പിന്നെ പതിരു നിന്റെ പതം കൊണ്ടേപോ...ഓ... കാറ്റേ നീ കൊണ്ടേപോ....ഓ...ഓ... (താളം തന്നേപോ.........) ഓ..ഓ..ഓ... ഇടവപ്പാതി മദമടങ്ങി കുളിരുകൊണ്ട് തോരണം.... കുളിരുകൊണ്ട് തോരണം.... വയൽവരമ്പിൽ മുടിയൊതുക്കി.....ഓഹോ..ഓ... വയൽവരമ്പിൽ മുടിയൊതുക്കി പുതിയപൂവുകൾ ചൂടുവാനായ് മണവും കൊണ്ടേപോ...കാറ്റേ നീ കൊണ്ടേപോ..ഓ..ഓ... കാറ്റേ നീ കൊണ്ടേപോ..ഓ..ഓ... ഓ...ഓ... താളം തന്നേപോ നീ മേളം തന്നേപോ... പൂങ്കാറ്റേ കതിരു ഞങ്ങടെ പതം പിന്നെ പതിരു നിന്റെ പതം കൊണ്ടേപോ...ഓ... കാറ്റേ നീ കൊണ്ടേപോ....ഓ...ഓ... ചിങ്ങപ്പൂ കൊയ്തല്ലോ മംഗല്യക്കതിരല്ലോ... തീ തിന്നും പുലയന്റെ തൂവേർപ്പിൻ മുത്തല്ലോ... ഉതിരും നെന്മണി...കനവിൻ പളുങ്കണി... കരളിൻ കുളിർമണി...പൊലിയൊ പൊലി പൊലി |