വീണുടഞ്ഞ വീണയിൽ (മിസ്റ്റര്‍ മൈക്കിള്‍ )
This page was generated on May 4, 2024, 1:11 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1980
സംഗീതംചക്രവര്‍ത്തി
ഗാനരചനബിച്ചു തിരുമല
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജോസ്
ഗാനത്തിന്റെ വരികള്‍
Last Modified: August 12 2020 06:43:20.
വീണുടഞ്ഞ വീണയിൽ
ഈണമായി മാനസം
നൊമ്പരങ്ങൾ മിഴിജലാർദ്ര
ചുംബനങ്ങൾ നൽകുമീ

തീരങ്ങളിൽ ഓളങ്ങളായ്
മേഘങ്ങളിൽ നീരാവിയായ്
മൂവന്തിപോലും നെടുവീർപ്പിടുമ്പോൾ
നിന്നോർമയെന്നിൽ വിളക്കേറ്റിടും
കരളിന്റെയുള്ളിൽ കനലാടിടുമ്പോൾ
തളരാതെ മനസ്സേ തളരാതെ നീ...

നീരാഴിയിൽ പൂമാനമായ്
നീരാടുമെൻ മോഹങ്ങളേ
ഒരു സാന്ത്വനത്തിൻ ചിറകേറി നിങ്ങൾ
സ്വരരാഗമായെന്റെ അരികിൽ വരൂ
വിരൽപോയ കയ്യാൽ തഴുകുന്നു ഞാൻ...
വിരൽപോയ കയ്യാൽ തഴുകുന്നു ഞാനെൻ
ശ്രുതിപോയ വീണാനാദങ്ങളേ...


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts