വയനാടൻ മരമഞ്ഞൾ (ഇത്തിക്കരപ്പക്കി )
This page was generated on April 27, 2024, 7:19 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1980
സംഗീതംപി എസ്‌ ദിവാകര്‍
ഗാനരചനബിച്ചു തിരുമല
ഗായകര്‍പി ലീല ,അമ്പിളി രാജശേഖരൻ ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജയഭാരതി
ഗാനത്തിന്റെ വരികള്‍
Last Modified: August 07 2013 15:06:09.

തൈതൈതക തൈതൈതൊം തിത്തിത്താരാ തൈതൈതോം
വയനാടൻ മരമഞ്ഞൾ മുറിച്ച പോലെ
പതിനാലാം രാവിൽ പൂത്ത നിലാവു പോലെ
നിലാവു പോലെ
ഫിർദൗസിലെ മൊഞ്ചുള്ള ഹൂറിയെപ്പോലെ
ഹുസുനൂൽ ജമാലിന്റെ അഴകു പോലെ
പുതുമണവാളനു മധുരവുമായി
പവിഴച്ചുണ്ടഴകുള്ള മണിത്തത്തയായി
പുളകത്തിൻ ചിറകുകൾ വിരിക്കണു പെണ്ണ്
(വയനാടൻ...)

തങ്കഭസ്മക്കുറി തൊട്ടൊരംഗനമാർ നിരന്തരം
തിങ്കളാഴ്ച നൊയമ്പും നോറ്റിരിക്കും പോലേ
ശംഖുപുഷ്പദളം ചുണ്ടില്‍ പുഞ്ചിരിയായ് വിടർത്തിക്കൊ-
ണ്ടബുംജാക്ഷിയിരിക്കുന്നു മണിമഞ്ചലിൽ
അംബുംജാക്ഷിയിരിക്കുന്നു മണിമഞ്ചലിൽ

തനിത്തങ്കതലപ്പാവൊന്നെടുത്തും വെച്ച്
ചുണ്ടിൽ ചിരി വിരിച്ചു
നെന്നെ കരളിലും വെച്ച്
പൊന്നിൻ കതിരു പോലൊരു ബലിയ സുൽത്താൻ ഇരിപ്പുണ്ടല്ലോ
ദൂരെ ഇരിപ്പുണ്ടല്ലോ (2)

കണ്ടാലഴകുള്ള കാമദേവൻ
ഇന്ദീവരാക്ഷി നിന്നിഷ്ട തോഴൻ
താലിയും കെട്ടി കരം പിടിച്ചൂര്‍വലം ചുറ്റി
മണിയറവാതിലിലെത്തി
മനംതെളിഞ്ഞാനന്ദമോടാവേശമോടാമോദമൊടാലിംഗന-
ലീലാവിനോദങ്ങളാടുമല്ലോ
നിന്നെ വ്രീളാവിവശയായ് മാറ്റുമല്ലോ (2)

മണിക്കന്നിത്തളിരു വെറ്റില മുറുക്കിക്കൊണ്ട്
ചുണ്ടിൽ ചുമപ്പും വെച്ച് കണ്ണിൽ സുറുമയിട്ട്
കൈയ്യിൽ കനകവളകളു കിലുകിലുങ്ങനെ കിലുക്കും പെണ്ണ്
നാണം മുളയ്ക്കും താനേ (2)

പാർവണ ബിംബം മറഞ്ഞിടുമ്പോൾ
പാതിരക്കോഴി കരഞ്ഞിടുമ്പോൾ
സുന്ദരിച്ചെപ്പേ മദാലസചെമ്പകസത്തേ
അഴിഞ്ഞ നിൻ കഞ്ചുകം പോലെ
മനസ്സിലെ കുംഭങ്ങളും ബിംബങ്ങളും
എല്ലാം ഉടൻ അൻപോടവൻ
അന്നേരം തന്നെ അറിഞ്ഞു കൊള്ളും
നിന്നെ ചുംബനം കൊണ്ടു പൊതിഞ്ഞു കൊള്ളും
(വയനാടൻ...)
തൈതൈതക തൈതൈതൊം തിത്തിത്താരാ തൈതൈതോം



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts