സ്വര്‍ഗത്തിലോ (അക്കരെ അക്കരെ അക്കരെ )
This page was generated on March 29, 2024, 12:55 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1990
സംഗീതംഔസേപ്പച്ചൻ
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍എം ജി ശ്രീകുമാർ ,ഉണ്ണി മേനോന്‍ ,ജോജോ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മോഹന്‍ ലാല്‍ ,ശ്രീനിവാസൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:04:21.

സ്വര്‍ഗ്ഗത്തിലോ നമ്മള്‍ സ്വപ്‌നത്തിലോ
സങ്കല്‌പ ഗന്ധര്‍വ്വലോകത്തിലോ
ദീപങ്ങളോ മണ്ണിന്‍ താരങ്ങളോ
നാദങ്ങളോ ദേവരാഗങ്ങളോ
(സ്വര്‍ഗ്ഗത്തിലോ...)

മേഘങ്ങള്‍ രമ്യഹര്‍മ്മങ്ങളില്‍
മേലാപ്പു പണിയുന്നൂ...
വര്‍ണ്ണങ്ങള്‍തന്‍ ഇന്ദ്രജാലങ്ങളില്‍
കണ്ണുകള്‍ തെളിയുന്നു (മേഘങ്ങള്‍)
ഒഴുകാമീ മേളത്തില്‍ തഴുകാമഴകിനെ
(സ്വര്‍ഗ്ഗത്തിലോ...)

ആകാശവും ഭൂവിന്നാഘോഷങ്ങള്‍
കാണുമ്പോള്‍ നാണിയ്‌ക്കുന്നു
ആഹ്ലാദത്തില്‍ പൂക്കുമീയുന്മാദം
നമ്മെയും പന്താടുന്നൂ (ആകാശവും)
മറക്കാം, ആവേശങ്ങള്‍ രസിക്കാം
സുഖിക്കാം.......
(സ്വര്‍ഗ്ഗത്തിലോ...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts