മൗനത്തിന്‍ ഇടനാഴിയില്‍ (മാളൂട്ടി )
This page was generated on March 29, 2024, 5:21 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1990
സംഗീതംജോണ്‍സണ്‍
ഗാനരചനപഴവിള രമേശന്‍
ഗായകര്‍സുജാത മോഹൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:04:21.

മൗനത്തിൻ ഇടനാഴിയിൽ
ഒരു ജാലകം മെല്ലെ തുറന്നതാരോ
ചെല്ലപ്പൂങ്കാറ്റോ പൂനിലാവോ
പൂനിലാവിൻ തേരിൽ വരും ഗന്ധർവനോ
(മൗനത്തിൻ...)

ഏതോ രാഗഗാനം നിന്നിൽ കൊതി ചേർക്കും നാളണഞ്ഞു (2)
നീയരുളും സ്നേഹം ഒരു മാന്തളിരായി എന്നും
തഴുകുന്നു നീയെന്നും എന്നുള്ളിൽ ഈണം പാടും വീണാ
ഞാനൊരു നാണപ്പൂക്കൂട
(മൗനത്തിൻ...)

വീണ്ടും നിന്നെ തേടും ഞാനീ മലരമ്പിൻ നോവറിഞ്ഞു (2)
ഏതിരുളിൻ താരം പ്രിയ സാന്ത്വനവുമായ് എന്നിൽ
തെളിയുന്നു മുത്താണോ പൂവാണോ
സ്വപ്നം പേറും രൂപം
ഞാനൊരു നാണപ്പൂക്കൂട
(മൗനത്തിൻ...‌)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts