വിശദവിവരങ്ങള്‍ | |
വര്‍ഷം | 1990 |
സംഗീതം | ആലപ്പി വിവേകാനന്ദന്‍ |
ഗാനരചന | ബിച്ചു തിരുമല |
ഗായകര്‍ | കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: November 08 2019 14:20:25.
ആളുകളുടെ ആളിതുവഴി തേരിതുവഴി തേരിലൊരിള മാനിതുവഴി മാനിനുവഴി ഈവഴി മിഴിയേ... ചെങ്കല്ലൂർ തിരുനടയിൽ ചേങ്കിലയുടെ മേളം ചേരനാട്ട് യുവറാണിയ്ക്ക് വരവേല്‍പ്പിനാഘോഷം അന്നത്തിരുമണി മഞ്ചത്തിനുള്ളിലെ സ്വർണ്ണത്തൂവൽ ചപ്രമഞ്ചത്തിൽ ശോഭിക്കും തമ്പുരാട്ടീ തമ്പുരാട്ടീ തമ്പുരാട്ടീ പൊന്നു തമ്പുരാട്ടീ അഞ്ചുവണ്ണം മണിഗ്രാമം അഞ്ചിക്കൈമൾക്കാവേശം അകിലെരിയണ മണമുയരണൊ- രരുമ മെയ്യിൽ ആപാദം തുടുതുടുപ്പ് മിനുമിനുപ്പ് തനുതളരണ തണുതണുപ്പ് തണുതണുപ്പ് തണുതണുപ്പ് ജിഞ്ചകം ജിഞ്ചകം ജിഞ്ചകം ജിഞ്ചകം ജിഞ്ചകം ജം അന്നത്തിരുമണി മഞ്ചത്തിനുള്ളിലെ സ്വർണ്ണത്തൂവൽ ചപ്രമഞ്ചത്തിൽ ശോഭിക്കും തമ്പുരാട്ടീ തമ്പുരാട്ടീ തമ്പുരാട്ടീ പൊന്നു തമ്പുരാട്ടീ പാണ്ടനാട്ടിൽ പടനാട്ടിൽ പാലൊഴുകും കുടനാട്ടിൽ കിടപ്പറയ്ക്കുള്ളിൽ മടിച്ചുനിൽക്കണ തുടുത്ത യൗവന പെൺപൂവേ നിനക്കൊരുത്തൻ കിഴക്കുദിച്ചു കുളിച്ചൊരുങ്ങടി മണിച്ചിപ്പൂവേ മണിച്ചിപ്പൂവേ മണിച്ചിപ്പൂവേ ജിഞ്ചകം ജിഞ്ചകം ജിഞ്ചകം ജിഞ്ചകം ജിഞ്ചകം ജം |