തൂവെണ്ണിലാവോ (ചെറിയ ലോകവും വലിയ മനുഷ്യരും )
This page was generated on October 31, 2020, 6:47 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1990
സംഗീതംജോണ്‍സണ്‍
ഗാനരചനകൈതപ്രം
ഗായകര്‍ജി വേണുഗോപാല്‍ ,സുജാത മോഹൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മുകേഷ് ,ശ്രീജ ,ജഗതി ശ്രീകുമാര്‍ ,ഇന്നസന്റ് ,മാമുക്കോയ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:04:12.

തൂവെണ്ണിലാവോ പുതു പൂന്തേന്‍കിനാവോ
ഋതുകന്യകയോ വനദേവതയോ ഈ സ്നേഹസാഗരമോ
ആരേകി...പ്രാണനില്‍ ...അനുരാഗ ഗീതം...
(തൂവെണ്ണിലാവോ.....)

കാണാന്‍ വിതുമ്മി നിന്നു തേന്‍നിലവും നീലാമ്പലും(2)
കണ്ണോടു കണ്ണിടയുമ്പോഴോ മധുബിന്ദു വീണയെങ്ങോ
പൂവിന്റെ നെഞ്ചിലും കണ്ടു...ആനന്ദ മാധവം...
(തൂവെണ്ണിലാവോ.....)

സീമന്തരേഖ തെളിയും ഈ സിന്ദൂരസന്ധ്യയില്‍ (2)
നുരയുന്നൊരീ മധുപാത്രമായ് ഹൃദയം തുളുമ്പി നില്‍ക്കുമ്പോള്‍
ആശംസ മാത്രമേകാം ഞാന്‍ .. വേറെന്തു നല്‍കുവാന്‍

തൂവെണ്ണിലാവോ പുതു പൂന്തേന്‍കിനാവോ
ഋതുകന്യകയോ വനദേവതയോ ഈ സ്നേഹസാഗരമോ
ആരേകി....നമ്മളില്‍ ...പ്രേമാര്‍ദ്രഗീതം....
പ്രേമാര്‍ദ്രഗീതം.......
 malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts