മന്ദഹാസ പുഷ്പങ്ങളിലെ (രാധാമാധവം )
This page was generated on May 1, 2024, 9:51 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1990
സംഗീതംവിദ്യാധരൻ
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജയറാം ,തിലകൻ ,ഗീത ,പാർവ്വതി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:04:08.
മന്ദഹാസപുഷ്പങ്ങളിലെ
മധുകണങ്ങൾ മായുകയോ
മനസ്സിൻ കനലുഴിഞ്ഞതാരോ
മാലേയ നിലാവേ
മാലേയക്കുളിർനിലാവേ (മന്ദഹാസ,...)

പാലാഴി നമുക്കു തന്നത്
വിഷമോ പാലമൃതോ (2)
പാലപ്പൂംകൊമ്പിലുണർന്നത്
സ്നേഹത്തിൻ മർമ്മരമോ (2)
ദാഹത്തിൻ നൊമ്പരമോ (മന്ദഹാസ...)


ആടാതെ മറഞ്ഞു നിൽക്കും
ഋതുകന്യകയാരാരോ (2)
ആഴിത്തിരയാടുവതും
ആനന്ദലാസ്യമോ (2)
ആസുര താണ്ഡവമോ (മന്ദഹാസ..)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts