നിനക്കു ഞാൻ സ്വന്തം എന്‍ ഹൃദയം (ശിഖരങ്ങൾ )
This page was generated on May 1, 2024, 5:10 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1979
സംഗീതംകെ ജെ ജോയ്‌
ഗാനരചനഡോ പവിത്രന്‍
ഗായകര്‍എസ് ജാനകി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജയന്‍ ,ഷീല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:04:03.

ആ...ആ....ആ....
നിനക്കു ഞാൻ സ്വന്തം എൻ ഹൃദയം നിനക്കായ് മാത്രം
ഈ ജന്മം ഞാനിനിയും തുടർന്നാലും
നിനക്കു ഞാൻ സ്വന്തം എൻ ഹൃദയം നിനക്കായ് മാത്രം
നിൻ അകതാരിൽ വിടരും ഞാനൊരു പൂജാപുഷ്പമായ്
വൃന്ദാവനത്തിൽ കാത്തിരിക്കും ഞാൻ കണ്ണാ രാധയായ്
ഈ ജന്മം ഞാനിനിയും തുടർന്നാലും
നിനക്കു ഞാൻ സ്വന്തം എൻ ഹൃദയം നിനക്കായ് മാത്രം

ആഹാ..ആഹാ...ആഹാ...ആഹാ.ആ..ആ..ആ..
പടരും മുല്ലക്കൊടിയായ് പുണർന്നീടും നിന്നെ ഞാൻ (2)
അധരങ്ങൾ പ്രേമത്തിൻ മധു നുകരും
ഹൃദയവും ഹൃദയവും ഒന്നാകും
(ഈ ജന്മം ഞാനിനിയും....)

ഒഴുകും കാവ്യസുധയായ് തഴുകീടും നിന്നെ ഞാൻ (2)
ഹൃദയവിപഞ്ചിയിൽ സ്വരമുയരും ഒരു നവ നിർവൃതി ഞാനറിയും
(ഈ ജന്മം ഞാനിനിയും....)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts