വിശദവിവരങ്ങള്‍ | |
വര്‍ഷം | 1979 |
സംഗീതം | ശ്യാം |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | മധു |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:04:00.
ഓരോ പൂവും വിടരുമ്പോള്‍ ഭൂമി കോരിത്തരിയ്ക്കും ഈ ഭൂമി കോരിത്തരിയ്ക്കും... (ഓരോ പൂവും.....) എല്ലാം സഹിയ്ക്കുന്ന ത്യാഗത്തിൻ പുഞ്ചിരി എന്നു തൻ വിധിയെ വിളിയ്ക്കും... കാലം രചിക്കുന്ന കാവ്യേതിഹാസത്തിൻ കഥയൊന്നു കൂടി തെളിയും പൂവുകൾ കോടി വിടരട്ടേ പുസ്തകങ്ങൾ കോടി ജനിയ്ക്കട്ടെ (ഓരോ പൂവും....) പൂക്കളായ് മാറാൻ പഠിക്കുക നാം പുലരികളാകാൻ വളരുക നാം (പൂക്കളായ്.....) പകയുടെ മുള്ളിൽ കുരുങ്ങിടാതെ പാപത്തിൻ പാഴ്മണ്ണിൽ താഴ്ന്നിടാതെ..... വിശ്വമനസ്സിൽ നാമലിയട്ടേ.... വിശ്വാസഗംഗയാറൊഴുകട്ടേ.... (ഓരോ പൂവും.....) |