അഹദോന്റെ (പതിനാലാം രാവ് )
This page was generated on April 26, 2024, 2:18 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1979
സംഗീതംകെ രാഘവന്‍
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍നിലമ്പൂർ ഷാജി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:04:00.

അഹദോന്റെ തിരുനാമം മൊളിന്തിന്റെ
സമയത്ത്
ദുആ ശെയ്ത്‌ കരം മൊത്തി
തെളിന്ത്‌ റബ്ബേ
സ്തുതിയാല്‍
കടക്കട്ടെ നബിയോരിൽ
സലാത്തും ബിണ്ടേ...

സുബഹി ബാങ്കിലുണർന്നിട്ട്‌
വൊളുവുള്ള മനസ്സാലെ
സുജൂദീനിന്നുണരണോരിസ്ലാം നാട്
മനിതര്‌
തഴമ്പുള്ള വിരിനെറ്റി തടവിക്കൊണ്ട്

മനം പോലെ മൊകം കാട്ടി
മനിസ്സന്റെ സൊകം കാത്ത്‌
കരുത്താല് സിനേഹത്തീ അലിഫെഴുതും
അബരുടെ
പടപ്പാട്ടിന്നീണത്തിലും കിളിർക്കും കെസ്സ്‌

അഴകിന്റെ മെതിയടി അടയാളം പതിന്തുള്ള
വഴിവക്കില്‌ അറബിപ്പൂ മലർന്ത്‌ നിന്തേ
മറവിൽ
തിളങ്ങിണ സുറുമക്കണ്ണിളക്കം കണ്ടേ

ആ പുവിയിന്റൊരു കോണില്‌
കിനാവെന്തെന്നറിയാതെ
പതിനാലാം രാവിനൊത്ത് വളർന്തേ ബീവി
അവളുടെ
ഹൃദയത്തില്‌ മണം തൂകി അണയ്ന്തേ മാരൻ

ഉടയവൻ വിധിത്തുള്ള
ബഴിയാലെ പിരിന്തേ പോയ്‌
കരൾ രണ്ടുമൊഴുക്കിയ പിരിശത്തേനാർ
ഉലകില്‌
കൊതിയെല്ലാം പടയ്ത്തവൻ എടുത്തു കൊണ്ടാർ...



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts