മണവാട്ടി (പതിനാലാം രാവ് )
This page was generated on April 18, 2024, 12:11 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1979
സംഗീതംകെ രാഘവന്‍
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍എരഞ്ഞോളി മൂസ ,വിളയിൽ ഫസീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍രവിമേനോന്‍ ,ഊർമിള
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:04:00.
മണവാട്ടി കരംകൊണ്ട്‌ മുഖം മറച്ച്‌
മയിലാഞ്ചി കവിളത്ത്‌ പടർന്ന് വീണ്‌
(മണവാട്ടി.....)
പടരും ചോപ്പിൽ നാണമുണർന്ന് പലപല സ്വപ്നം
മിന്നിമറഞ്ഞു തരിവളപോലും കളികൾ പറഞ്ഞ്‌
കിലുകിലെ അരമണി ചിരിക്കണല്ലോ
കിളിത്തോഴി നാണം കൊണ്ടു തുടുക്കണല്ലോ

ഹെയ്ഹെയ്‌ ഹേയ്‌ ഹെയ്ഹെയ്‌
ഖൽബിൽ തുടിക്കണ തത്തമ്മപാട്ടിന്ന് കേട്ടല്ലോ പൂമോനേ
അന്റെ മോഹബത്തിൻ മുറ്റത്ത്‌ മുന്തിരി പൂത്തത്‌ കണ്ടല്ലോ പൂമോനേ
അരിമപ്പൂ മണം വന്നു നിറയണല്ലോ
അരികത്ത്‌ കളിച്ചിരി ഒഴുകണല്ലോ
(അരിമപ്പൂ മണം.....)
ഒഴുകും നേരം കതകു തുറക്കും
ഒളികണ്ണാലെ മോഹമുണർത്തും
ഇരുളിൽ കാതിൽ പലതും ചൊല്ലും
തനതന്ത താനതന്ത തന്തിന്നാനോ
തന തന സാദരം കൈകൊട്ട്‌
തനതന്തിന്നാനോ
(മണവാട്ടി കരം......)

ഹെയ്ഹെയ്‌ ർർർർ ഹെയ്ഹെയ്‌
ഖൽബിലുദിച്ച കമൽപോലൊരുത്തിയെ സ്വന്തമായ്‌ തീർക്കാലോ
പിന്നെ കൊഞ്ചി കൊതിപ്പിക്കും മൊഞ്ചത്തിയാളുടെ കയ്യിൽപിടിക്കാലോ
മണവാട്ടി കരംകൊണ്ട്‌ മുഖം മറച്ച്‌
മയിലാഞ്ചി കവിളത്ത്‌ പടർന്ന് വീണ്‌
(മണവാട്ടി.....)
 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts