വിശദവിവരങ്ങള്‍ | |
വര്‍ഷം | 1979 |
സംഗീതം | കെ രാഘവന്‍ |
ഗാനരചന | പി ഭാസ്കരന്‍ |
ഗായകര്‍ | പി ജയചന്ദ്രൻ ,എന്‍ വി ഹരിദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:03:58.
സ്നേഹം സര്‍വ്വസാരം ഇതു പാവം കവിയുടെ മോഹം വെറും മോഹം മോഹം വ്യാമോഹം (സ്നേഹം സര്‍വ്വസാരം....) സ്നേഹം സത്യതാരം മോഹാന്ധകാരത്തിലുദിക്കും ഈ മോഹന ഭാസുര താരം... (സ്നേഹം സത്യതാരം....) മണ്ണിന്‍ പാഴ്ച്ചെടി വിണ്ണിലെ നന്ദന സുന്ദര മലര്‍വനമാക്കീടാന്‍ മനുഷ്യജീവനു ദൈവം നല്‍കിയ മന്ത്രമോതിരം സ്നേഹം (സ്നേഹം സത്യതാരം.....) മരണം വന്നാല്‍ ചീഞ്ഞുനശിക്കും മാംസവും എല്ലും മജ്ജയുമായ് ഭാസുവിലടിയും മര്‍ത്ത്യന്‍ പണിയും ശാശ്വത സ്വര്‍ഗ്ഗം സ്നേഹം സ്നേഹം...ശാശ്വത സ്വര്‍ഗ്ഗം സ്നേഹം... (സ്നേഹം സത്യതാരം...) |