വിശദവിവരങ്ങള്‍ | |
വര്‍ഷം | 1979 |
സംഗീതം | എം എസ് വിശ്വനാഥന് |
ഗാനരചന | ബിച്ചു തിരുമല |
ഗായകര്‍ | എസ് ജാനകി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:03:48.
കളം കളം മലർമേളം നിറഞ്ഞ പൊന്നോണം വികാരഭരിതം എൻ ഹൃദയം ഭവാന്റെ ചേവടിയിൽ തൃമധുരമുതിരൂ നിറം കൂടുമെൻ അനുഭൂതികളിൽ സാമോദമെന്നിൽ വിളങ്ങൂ വിനോദകേളികൾ നീ (കളം കളം...) പിറന്നു ഞാൻ ധരണിയിൽ നിൻ സ്വകാര്യ സേവികയായ് (2) വളർന്നൂ നീയെൻ ഹൃദയം കവർന്നൂ മന്മഥനായ് നിറഞ്ഞു യൗവനവും നിന് നഖേന്ദു ലാളിതമായ് തുളുമ്പിയധരം നിന്നമൃതം നുകർന്നു ചുംബിതമായ് (കളം കളം...) പദം പദം കൊലുസ്സുകളിൽ വിളഞ്ഞു നിൻ നാദം ദിനം ദിനം മിഴിയിണയിൽ തെളിഞ്ഞു നിൻ രൂപം സുമംഗലീ തിലകം ഞാനണിഞ്ഞ നാൾ മുതലേ പിറന്നു സുകൃതം മുന്ജന്മം പകർന്ന സൗഭാഗ്യം (കളം കളം...) |