കല്യാണി അമൃതതരംഗിണി (ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച )
This page was generated on April 19, 2024, 8:24 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1979
സംഗീതംഎം ബി ശ്രീനിവാസന്‍
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍പി ജയചന്ദ്രൻ
രാഗംകല്യാണി
അഭിനേതാക്കള്‍എം ജി സോമന്‍ ,മധു ,ശ്രീവിദ്യ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:03:41.
ആ..ആ..ആ...ആ...
കല്ല്യാണീ അമൃതതരംഗിണീ.....
കല്ല്യാണീ അമൃതതരംഗിണീ...
കാമരൂപിണീ മധുവാണീ മോഹനാ..
കല്ല്യാണീ അമൃതതരംഗിണീ...

സന്ധ്യാരാഗം ജീവനില്‍ അരുളും
സാഫല്യകിരണമേ നീയുണരൂ....
(സന്ധ്യാരാഗം.........)
നിന്‍ മൃദുലാളനം....
ആ...ആ...ആ..ആ‍..ആ
നിന്‍ മൃദുലാളനം ഏറ്റുവിടര്‍ന്നൂ
നിരുപമ കുസുമങ്ങള്‍....
നിരുപമ കുസുമങ്ങള്‍...

കല്ല്യാണീ അമൃതതരംഗിണീ...

മായാഹംസം ഇണയെ തേടും
മാനസസരസ്സില്‍ നീയണയൂ....
(മായാഹംസം......)
സ്വരരാഗധാരയില്‍ നീന്തി വരുന്നൂ
സ്വപ്നമനോഹരികള്‍...
സ്വപ്നമനോഹരികള്‍...

കല്ല്യാണീ അമൃതതരംഗിണീ...
കാമരൂപിണീ മധുവാണീ മോഹനാ..
കല്ല്യാണീ അമൃതതരംഗിണീ... 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts