വിശദവിവരങ്ങള്‍ | |
വര്‍ഷം | 1979 |
സംഗീതം | എം കെ അർജ്ജുനൻ |
ഗാനരചന | ചിറയിന്‍കീഴ് രാമകൃഷ്ണന്‍ നായര്‍ |
ഗായകര്‍ | അമ്പിളി രാജശേഖരൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ജനാർദ്ദനൻ ,ശോഭന (റോജ രമണി) |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:03:40.
തത്തമ്മപ്പെണ്ണിനു വൃശ്ചികമാസത്തില്‍ ചിത്തിരനാള് പിറന്നാള് പാലട വേണം പായസം വേണം വാഴക്കുടപ്പന്റെ തേന്‍ വേണം (തത്തമ്മ...) കിന്നാരക്കൊമ്പത്തെ പുള്ളിപ്പിറാവിന്റെ പുളിയിലക്കരപ്പുടവ വാങ്ങി മുറ്റത്തെ മാവിലെ അണ്ണാറക്കണ്ണന്റെ മൂന്നുവരയനുടുപ്പു വാങ്ങി കുഞ്ഞാറ്റക്കിളി കൂവിവിളിക്കുമ്പോള്‍ കുളിച്ചുതൊഴാന്‍ പോകണം - പെണ്ണിന് കുളിച്ചുതൊഴാന്‍ പോണം... (തത്തമ്മ...) കാവില്‍ കുറുനരിക്കൂട്ടം ചിരിക്കട്ടെ കാട്ടിലെ മൈന ചിലയ്ക്കട്ടെ മഞ്ഞവെയിലല ചാലിച്ചു നല്‍കിയ ചന്ദനപ്പൊന്‍കുറി ചാര്‍ത്തി കരിമേഘവാനിലെ ചെറുതാരംപോലവള്‍ കുളിരുപകര്‍ന്നു വളര്‍ന്നു - കൂട്ടില്‍ കുളിരുപകര്‍ന്നു വളര്‍ന്നു... (തത്തമ്മ...) O...O...O.... |