ഇള നീലമാനം കതിർ (കായലും കയറും )
This page was generated on April 27, 2024, 1:08 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1979
സംഗീതംകെ വി മഹാദേവന്‍
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍കെ ജെ യേശുദാസ് ,പി സുശീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മോഹന്‍ ശര്‍മ്മ ,ജയഭാരതി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:03:38.
ഇള നീല മാനം കതിർ ചൊരിഞ്ഞു - എന്റെ
ഹൃദയത്തിലായിരം പൂ വിരിഞ്ഞു
ഉം..
ഇള നീല മാനം കതിർ ചൊരിഞ്ഞു
ഹൃദയതിലായിരം പൂ വിരിഞ്ഞു

അവയിലെ തേൻ കണം ഞാൻ നുകർന്നു
അവയിലെ തേൻ കണം ഞാൻ നുകർന്നു - നിന്റെ
ചൊടിയിലെ കുങ്കുമം ഞാനണിഞ്ഞു (ഇള നീല മാനം)

കായലിൻ പാവാട ഞൊറിയിൽ - നിന്റെ
കാൽ വെണ്ണയുരുകുന്നതു കണ്ടു (കായലിൻ)

കാണാത്ത സ്വർഗ്ഗങ്ങൾ കണ്ടു
കാണാത്ത സ്വർഗ്ഗങ്ങൾ കണ്ടു - ഞാൻ
പൂജിക്കും ദേവനെ കണ്ടു - ഞാൻ
പൂജിക്കും ദേവനെ കണ്ടു (ഇള നീല മാനം)

നെഞ്ചിലെ താളത്തിലിളകും - നിന്റെ
കൺകളിൽ ഓടങ്ങൾ ഓടി (നെഞ്ചിലെ)
ആശകൾ ആനന്ദമായി (2)
എൻ മാറിൽ നിൻ നാണം തുളുമ്പി
എൻ മാറിൽ നിൻ നാണം തുളുമ്പി
(ഇള നീല മാനം)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts