പ്രളയാഗ്നി പോലെ (വിജയം നമ്മുടെ സേനാനി )
This page was generated on April 20, 2024, 8:33 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1979
സംഗീതംശങ്കര്‍ ഗണേഷ്‌
ഗാനരചനബിച്ചു തിരുമല
ഗായകര്‍കെ പി ബ്രഹ്മാനന്ദന്‍ ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 06 2020 10:43:10.
പ്രളയാഗ്നിപോലെയെന്റെ ചോരതിളയ്ക്കുമ്പോൾ
പ്രതികാരമോഹമെന്റെ പ്രായംകുറയ്ക്കുമ്പോൾ
പടഹപ്പെരുമ്പറകൾ കാതിൽ മുഴങ്ങുമ്പോൾ
അതുകേട്ടുണർന്നു ഞങ്ങൾ കോരിത്തരിയ്ക്കുമ്പോൾ
ഇടിവാൾ തകർത്ത പടവാളുയർത്തി അഭിമാനമായിവാ വാ

പ്രളയാഗ്നിപോലെയെന്റെ ചോരതിളയ്ക്കുമ്പോൾ... ചോരതിളയ്ക്കുമ്പോൾ...
പ്രതികാരമോഹമെന്റെ പ്രായംകുറയ്ക്കുമ്പോൾ... പ്രായംകുറയ്ക്കുമ്പോൾ...
പടഹപ്പെരുമ്പറകൾ കാതിൽ മുഴങ്ങുമ്പോൾ... കാതിൽ മുഴങ്ങുമ്പോൾ...
അതുകേട്ടുണർന്നു ഞങ്ങൾ കോരിത്തരിയ്ക്കുമ്പോൾ... കോരിത്തരിയ്ക്കുമ്പോൾ...
ഇടിവാൾ തകർത്ത പടവാളുയർത്തി അഭിമാനമായിവാ വാ

തിന്തിമിത്തിമിധിമിധിമിധിമി താളം തട്ടെടീ മയിലേ
ഹോയ് താളം തട്ടെടീ മയിലേ
എന്നെത്തൊട്ടാൽ... നിന്നെത്തട്ടും...
എന്നെത്തൊട്ടാൽ നിന്നെത്തട്ടും
പല്ലവി പാടെടീ കുയിലേ - 2
ഓഓ പല്ലവി പാടെടീ കുയിലേ

എതിരാളികളുടെ കോട്ടതകർക്കാൻ ചതിയന്മാരുടെ നെഞ്ചുപൊളിയ്ക്കാൻ
അടവുകൾ ഇടിമുറ ഉറുമി കരാട്ടേ ചുവടുകൾ അടിതട പൂഴിക്കടകൻ
ശോശ്ശോ ശോശ്ശോ ശ്ശോ
(പ്രളയാഗ്നിപോലെയെന്റെ....)

തുടികൊട്ടാം കുഴലുവിളിക്കാം... കുഴലുവിളിയ്ക്കാം കുഴലുവിളിയ്ക്കാം...
തുളുനാടൻ കച്ചമുറുക്കാം... കച്ചമുറുക്കാം കച്ചമുറുക്കാം...
തുടികൊട്ടാം കുഴലുവിളിക്കാം തുളുനാടൻ കച്ചമുറുക്കാം
കതിരൂരെ കടത്തനാട്ടെ കളരിപ്പോർത്താരികൾ ചൊല്ലാം - 2
താതെയ്യം താതെയ്യം തെയ്യന്താരോ - 2
തച്ചോളിത്തറവാടിൻ തലമുറകൾ നാമെല്ലാം - 2
വീരസന്താനങ്ങൾ

കോലത്തിരിയും കോനാതിരിയും കോഴിക്കോട്ടെ സാമൂതിരിയും - 2
ചോരചിന്തി പടുത്തുയർത്തിയ വീരകേരള ഗാഥകൾ പാടാം - 2
അറവന മുട്ടണ്ടേ നമുക്കിനി ആർപ്പുവിളിയ്ക്കണ്ടേ വിളിച്ചൊരു പടയണി കൂട്ടണ്ടേ
ഇനി ഒത്തുചേർന്നുമപ്പടിച്ചിറങ്ങിവന്നു കത്തിവീശി
യുദ്ധമെങ്കിൽ യുദ്ധമെന്നുറച്ചൊരുങ്ങി നിൽക്കുവിൻ
(ഇനി ഒത്തുചേർന്നു...)
പത്തേമാരികൾ പട്ടംനൽകിയ കപ്പിത്താൻ കുഞ്ഞാലിമരയ്ക്കാർ - 2
വീറോടങ്കം പൊരുതിയ നമ്മുടെ വീരൻ വാവരും അറയ്ക്കലെ ബീവിയും - 2
ചാവേർപ്പടയുടെ ധീരതനേടിയ പഴശ്ശിയും ഇരവിയും വേലുത്തമ്പിയും - 2
ഇവിടെ ജനിച്ചില്ലേ അവരുടെ കഥകൾ പഠിച്ചില്ലേ നമ്മുടെ കരളു തുടിച്ചില്ലേ
ഇനി ഒത്തുചേർന്നുമപ്പടിച്ചിറങ്ങിവന്നു കത്തിവീശി
യുദ്ധമെങ്കിൽ യുദ്ധമെന്നുറച്ചൊരുങ്ങി നിൽക്കുവിൻ
(ഇനി ഒത്തുചേർന്നു...)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts