പൂർണ്ണേന്ദു രാത്രിപോൽ (കോളേജ്‌ ബ്യൂട്ടി )
This page was generated on April 18, 2024, 5:23 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1979
സംഗീതംഎം എസ്‌ ബാബുരാജ്‌
ഗാനരചനമങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഗായകര്‍കെ ജെ യേശുദാസ്
രാഗംരാഗമാലിക
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:03:33.
 
പൂര്‍ണ്ണേന്ദുരാത്രി പോല്‍ സുഷമാംഗിയോ മെയ്യില്‍‌
പൂ കൊണ്ടു മൂടുന്ന ഋതുഭംഗിയോ‌
(പൂര്‍ണ്ണേന്ദുരാത്രി പോല്‍ )
കടക്കണ്ണില്‍ അനുരാഗമത്സ്യങ്ങളോ നിന്റെ
കവിളിന്മേല്‍ മഴവില്ലിന്‍ നഖചിത്രമോ
അധരത്തില്‍ മധുരിയ്ക്കും തിരു അമൃതോ പൂത്തോ -
രമ്പലത്തുളസിയുടെ പരിശുദ്ധിയോ

പൂര്‍ണ്ണേന്ദുരാത്രി പോല്‍ സുഷമാംഗിയോ മെയ്യില്‍‌
പൂ കൊണ്ടു മൂടുന്ന ഋതുഭംഗിയോ‌

നിറമാറില്‍ സുഗന്ധിയാം കുളിര്‍ചന്ദനം
ഇലക്കുറിയണിയുന്ന നവയൗവ്വനം
(നിറമാറില്‍)
അണിമുത്തു കിലുങ്ങുന്ന കളമൊഴിയും (2) - ഹംസ
ഗമനത്തില്‍ തുളുമ്പുന്ന നടയഴകും

പൂര്‍ണ്ണേന്ദുരാത്രി പോല്‍ സുഷമാംഗിയോ മെയ്യില്‍‌
പൂ കൊണ്ടു മൂടുന്ന ഋതുഭംഗിയോ‌

സാസ മധസാസ നീനി രിമനീനി ധാധ
സമധാധ പമധപ സനിധപ
സമസമ സമാമ മധമധ മധാധ
സസാധ സമാമ സനീധ പധമാ

ത- തി- താ കിട തരികിട തരികിട തോം
തി- താ കിട തരികിട തരികിട തോം
ത- കിട തരികിട തരികിട തോം
കിട തരികിട തരികിട തോം തരികിടതോം
തധിം കിണതോം തക തധിം കിണതോം
തക തികു തധിം കിണതോം താ

ശശിലാമണി ശില്‍പമിണങ്ങിയ ജ്യോതിസ്സ്
പുഷ്പശിഖാമണി മുത്തുകള്‍ ചാര്‍ത്തിയ തേജസ്സ്
നഗ്നനഖേന്ദുമരീചികള്‍ ചൂടിയൊരോജസ്സ്
നൃത്തകലാത്മകവര്‍ഷമൊരുക്കിയ ശ്രോതസ്സ്
അംബരച്ചുഴികള്‍കൊണ്ട് കാമമലരമ്പു് തീര്‍ത്തിടും (2)
നീ പ്രമദരാഗ വിഹംഗമായ്
ദേവിതേവരവര്‍ണ്ണിനിമാരുടെ വിലാസലാസ്യമോടെ
നൃത്തം നിന്‍ നൃത്തം അതില്‍ മൊത്തം എന്‍ ചിത്തം
ശക്തം നിന്‍ നൃത്തം അതില്‍ മൊത്തം എന്‍ ചിത്തം

മയില്‍പ്പീലി വിരിയ്ക്കു ചിലങ്കകളേ

ത- കുജൊണം തരി ത-- തതകു ജൊണംതരി തെയ്
ത- കുജൊണം തരി ത-ക തതകു ജൊണംതരി
ത-ക ധി-കി ത-ക തകി തജൊം
കിട തരികിട തരികിട ത-ക ധി-കി തക തജൊം (2)
കിട തരികിട തരികിട

മുമ്പില്‍ തിരുമുമ്പില്‍ മലരമ്പന്‍ കരിമ്പമ്പായ്
മാറില് എയ്യുന്ന നിമിഷം
കരളിലും കനവിലും കതിരിടും മധുരിതതരമൊരു കുളിരൊളി


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts