അരുതേ അരുതേ (മാണി കോയ കുറുപ്പു് )
This page was generated on April 30, 2024, 10:57 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1979
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍വാണി ജയറാം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:03:32.

അരുതേ അരുതരുതേ
പ്രാണദണ്ഡനമരുതേ ഈ
ഭാരദണ്ഡനമരുതേ
(അരുതേ...)

ചിറകൊടിഞ്ഞു മുന്നിൽ വീണ
ചിത്രശലഭം ഞാൻ
ശരണം തേടി കാലിൽ വീണ
ശാരികക്കിളി ഞാൻ
നെഞ്ചിൽ നിന്നും ചോരയൊലിച്ചാൽ
പുഞ്ചിരി തൂകുന്നതെങ്ങനെ
പൂപ്പുഞ്ചിരി തൂകുന്നതെങ്ങനെ
(അരുതേ...)

വേട്ടയാടാൻ കാട്ടാളന്മാർ ഓടിയെത്തുന്നൂ
കാലപാശം കാട്ടുതീയായ്‌ കഴുത്തിൽ മുറുകുന്നു
കൂടു വെടിഞ്ഞ രാക്കിളിയാം ഞാൻ
നർത്തനമാടുന്നതെങ്ങനെ ഞാൻ
നർത്തനമാടുന്നതെങ്ങനെ
(അരുതേ...)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts