പഞ്ചവടിയിലെ (അജ്ഞാതതീരങ്ങള്‍ )
This page was generated on May 25, 2024, 10:33 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1979
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ ജെ യേശുദാസ്
രാഗംരാഗമാലിക
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 10 2024 13:31:29.പഞ്ചവടിയിലെ പർണ്ണാശ്രമത്തിൻ
പവിഴപ്പൂമണി മുറ്റത്ത്‌
രാകേന്ദു മുഖിയാം വൈദേഹി കണ്ടു
മാനായ്‌ മാറിയ മാരീചനെ

പിടിച്ചു തരികെനിക്കെന്നോതി ദേവി
പിൻതുടർന്നോടി രഘുരാമനുടനെ (പിടിച്ചു)
അടുത്തു ചെല്ലും നേരം വേഗത്തിലോടും
അതു കണ്ടു തൊടുത്തൊരു ശരം ദേവ ദേവൻ
ശരം ദേവ ദേവൻ

ഉടൽ പിളർന്നപ്പോൾ രാക്ഷസരൂപൻ
വിളിച്ചു കരഞ്ഞു ലക്ഷ്മണ നാമം (ഉടൽ)
നാഥനപായമെന്നോർത്തു നടുങ്ങി
നാരീ കുലമണി കേണു തുടങ്ങി
കേണു തുടങ്ങി

ചിരിച്ചു സാന്ത്വനിപ്പിച്ചു സൗമിത്രി
കുലടയെപ്പോൽ കലിതുള്ളിച്ചൊല്ലി
അഗ്രജനെ കൊന്നു നീ എന്നെ വേൾക്കാൻ
ആശിക്കയാണല്ലേ?
അതു നിൻ വ്യാമോഹം!

മുറിച്ചു കടക്കരുതെന്നുര ചെയ്തു
വരച്ചു ലക്ഷ്മണനൊരു രേഖയപ്പോൾ ( മുറിച്ചു)
ലക്ഷമണ രേഖയെ മറികടക്കുന്നു
ലക്ഷങ്ങളിന്നും
ആ കഥ തുടരുന്നു
ആ കഥ തുടരുന്നൂ ....
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts