വിശദവിവരങ്ങള്‍ | |
വര്‍ഷം | 1979 |
സംഗീതം | കെ ജെ ജോയ് |
ഗാനരചന | യൂസഫലി കേച്ചേരി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | പഹാഡി |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: October 02 2013 03:46:03.
അക്കരെ ഇക്കരെ നിന്നാലെങ്ങനെ ആശ തീരും നിങ്ങടെ ആശ തീരും (അക്കരെ ) ഒന്നുകില്‍ ആണ്‍കിളി അക്കരേയ്ക്ക് അല്ലെങ്കില്‍ പെണ്‍കിളി ഇക്കരേയ്ക്ക് ഹോയ് ലമാലീ ഹൈലേസമാലീ ഹോയ് ലമാലീ ഹൈലേസമാലീ ഓ...ഓ... മുറ്റത്തെ മുല്ലയില്‍ മൊട്ടു കിളിര്‍ത്തത് നീയറിഞ്ഞോടീ മൊട്ടിനകത്തൊക്കെ തേന്‍ നിറഞ്ഞത് നീയറിഞ്ഞോടീ മറിമാന്‍മിഴിയാളേ മലര് തേന്മൊഴിയാളേ (2) ഹോയ് ലമാലീ ഹൈലേസമാലീ ഹോയ് ലമാലീ ഹൈലേസമാലീ (അക്കരെ ) നീലവാനില്‍ നിലാവുദിച്ചത് നീയറിഞ്ഞോടീ കരളിലൊക്കെയും കുളിരു വീണത് നീയറിഞ്ഞോടീ മറിമാന്‍മിഴിയാളേ മലര് തേന്മൊഴിയാളേ (2) ഹോയ് ലമാലീ ഹൈലേസമാലീ ഹോയ് ലമാലീ ഹൈലേസമാലീ (അക്കരെ ) |