കാവേരി നദിക്കരയിൽ വളർന്ന കന്യകയോ (കൗമാരപ്രായം )
This page was generated on May 6, 2024, 3:06 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1979
സംഗീതംശ്യാം
ഗാനരചനചുനക്കര രാമന്‍കുട്ടി
ഗായകര്‍ജോളി അബ്രഹാം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:03:25.

കാവേരിനദിക്കരയില്‍ വളര്‍ന്ന കന്യകയോ
കാലം നട്ടുവളര്‍ത്തി വിടര്‍ത്തിയ കാട്ടുമല്ലികയോ...
കാട്ടുമല്ലികയോ....

മഞ്ചാടിക്കാട്ടിലുറങ്ങും പൈങ്കിളിയാണോ നീ
ചെഞ്ചുണ്ടില്‍ രാഗം മൂളിനടക്കും....
ചെഞ്ചുണ്ടില്‍ രാഗം മൂളിനടക്കും എന്റെ പൂങ്കുയിലേ
നിന്റെ കവിളില്‍ ചായതേച്ചു മിനുക്കിയതാരാണ്
കാലമോ കാമുകനോ സായംസന്ധ്യയോ...
സായംസന്ധ്യയോ.....
(കാവേരിനദിക്കരയില്‍.....)

കാണാന്‍ ഞാന്‍ വന്നപ്പോള്‍ മറഞ്ഞുനിന്നവളേ
കണ്ടാല്‍ വേഗം ഓടി ഒളിക്കും നിത്യകാമിനിയോ
എന്റെ സിരകളില്‍ അഗ്നികൊളുത്തും പ്രേമരൂപിണിയോ
രാഗമോ രാക്കുയിലോ പൂനിലാവോ നീ....
പൂനിലാവോ നീ....
(കാവേരിനദിക്കരയില്‍......) 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts