വിശദവിവരങ്ങള്‍ | |
വര്‍ഷം | 1979 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | യൂസഫലി കേച്ചേരി |
ഗായകര്‍ | പി ജയചന്ദ്രൻ ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:03:21.
ആദ്യചുംബനം അമൃത ചുംബനം ഇനിയുമെത്ര ചുംബനങ്ങള്‍ നേടിയാലും ഈ മധുരം എന്നെന്നും തിരുമധുരം ഈ മധുരം എന്നെന്നും തിരുമധുരം സ്വപ്നമെന്ന മിഥ്യയിന്നു സത്യമാകും നഗ്ന സത്യമാകും മോഹമെന്ന ഹംസമിന്നു നൃത്തമാടും ഹര്‍ഷ നൃത്തമാടും ഹൃദയങ്ങളേ യുവ ഹൃദയങ്ങളേ നിങ്ങള്‍ തന് മുന്നിലിതാ തേന്‍കിണ്ണം (ആദ്യചുംബനം...) പ്രേമമെന്ന സാഗരത്തില്‍ വേലിയേറ്റം ഇന്ന് വേലിയേറ്റം മല്ലികപ്പൂവമ്പനിന്നു തുള്ളിയാട്ടം ഒരു തുള്ളിയാട്ടം മിഥുനങ്ങളേ യുവ മിഥുനങ്ങളേ നിങ്ങള്തന് മുന്നിലിതാ തേന്‍കിണ്ണം (ആദ്യചുംബനം...) |