എന്റെ നീലാകാശം (എന്റെ നീലാകാശം )
This page was generated on May 3, 2024, 11:03 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1979
സംഗീതംകെ രാഘവന്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍പി സുശീല ,അമ്പിളി രാജശേഖരൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ശോഭ (ബേബി ശോഭ)
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:03:13.
എന്റെ നീലാകാശം നിറയെ വെള്ളിമുകിൽമാലാ...
എന്റെ നീലാകാശം നിറയെ മുല്ലമലർമാലാ...
എന്റെ നീലാകാശം.....

ഉഷമലരികൾ തൊഴുതുണരുകയായെൻ ഉടജാങ്കണമാകേ...
ഉദയാർച്ചനയുടെ മണിനാദം കേട്ടുണരുക മധുമതി നീ...ഇനി
ഉണരുക പ്രിയസഖീ നീ....

എന്റെ നീലാകാശം നിറയെ വെള്ളിമുകിൽമാലാ.....
മുല്ലമലർമാലാ...
എന്റെ നീലാകാശം.....

മധുമൊഴി ശാരിക പാടുകയായെൻ കദളീവനമാകേ.....
കളനൂപുരമൃദുരവമാർന്നാരോ കരളിൽ പാടുന്നു...ഒരു
കവിത പാടുന്നൂ....

എന്റെ നീലാകാശം നിറയെ വെള്ളിമുകിൽമാലാ...
എന്റെ നീലാകാശം നിറയെ മുല്ലമലർമാലാ...
എന്റെ നീലാകാശം.....


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts