കാണാന്‍ പറ്റാത്ത (കുപ്പിവള )
This page was generated on April 27, 2024, 12:25 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1965
സംഗീതംഎം എസ്‌ ബാബുരാജ്‌
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍എ എം രാജ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍ ,അംബിക സുകുമാരൻ
ഗാനത്തിന്റെ വരികള്‍
Last Modified: September 14 2023 15:11:51.





കാണാന്‍ പറ്റാത്ത കനകത്തിന്‍ മണിമുത്തേ
കരളിന്റെ കൂട്ടിലെ കുഞ്ഞിത്തത്തേ
കല്പിച്ചു റബ്ബെനിക്കേകിയ മലര്‍മൊട്ടേ
ഖല്‍ബിന്റെ കണ്ണേ ഉറങ്ങുറങ്ങ്
(കല്പിച്ചു )
(കാണാന്‍ )

കണ്ണില്ലാ ബാപ്പായ്ക്കു കൈവന്ന കണ്ണല്ലേ
മണ്ണിതിലുണ്ടായ വിണ്ണല്ലേ
(കണ്ണില്ലാ )
താമരമിഴിയെന്നോ തങ്കത്തിന്‍ കവിളെന്നോ
തപ്പുന്ന വിരലിനാല്‍ കാണട്ടെ ഞാന്‍
(കാണാന്‍ )

കണ്മണി നിന്‍ മലര്‍ത്തൂമുഖം കാണാതെ
കണ്ണടച്ചീടും ഞാന്‍ എന്നാളും
ഉമ്മാടെ കണ്ണാണു് ഉപ്പാടെ കരളാണു്
ഉള്ളിലെ മിഴികളാല്‍ കാണുന്നു ഞാന്‍ (2)
(കാണാന്‍ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts