സോമബിംബ വദനാ (അങ്കക്കുറി )
This page was generated on April 26, 2024, 8:02 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1979
സംഗീതംഎ ടി ഉമ്മര്‍
ഗാനരചനബിച്ചു തിരുമല
ഗായകര്‍എസ് ജാനകി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കെ പി ഉമ്മർ ,സീമ ,മീന ,കുഞ്ചൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:03:11.
ആ..ആ...ആ....ആ...
സോമബിംബവദനാ....സുകുമാരകളേബരാ....
സോമബിംബവദനാ സുകുമാരകളേബരാ....
നിന്റെ ചെമ്പൊൽത്താരടിയിണകളിൽ ഞങ്ങടെ
അഞ്ജലികൾ നൃത്താഞ്ജലികൾ
നൃത്യതി നൃത്യതി സാംബശിവോം ദൃക്ട്തോം
ദൃക്ട്തോം ദൃക്ട്തോം ദൃക്ട്തോം
ദൃക്ട്തോം ദൃക്ട്തോം ദൃക്ട്തോം
സോമബിംബവദനാ.....

കാലം വല്ലാത്ത കാലം ഈ ലോകം വല്ലാത്ത ലോകം
എന്റെ പ്രായം വല്ലാത്ത പ്രായം
സുഖിയ്ക്കൂ മദിച്ചു മയങ്ങൂ
എന്നിൽ നിന്നു മധുരം നുകരൂ
ഇന്നു രാത്രി മധുവിധുരാത്രി...
കാലം വല്ലാത്ത കാലം ഈ ലോകം വല്ലാത്ത ലോകം
എന്റെ പ്രായം വല്ലാത്ത പ്രായം

തുടിയ്ക്കുന്നു കണ്ണിൽ തിളയ്ക്കുന്ന ദാഹം
തുളുമ്പുന്ന മാറിൽ തരിയ്ക്കുന്നു മോഹം
(തുടിയ്ക്കുന്നു.....)
കവികൾ പാടീ കലിയുഗങ്ങളിൽ കാശേ കടവുളെടാ..
ഹാ പെണ്ണിനു പുറകെ പൊന്നും പണവും തേരാ പാരാ...
ഹേയ് കാലം വല്ലാത്ത കാലം ഈ ലോകം വല്ലാത്ത ലോകം
എന്റെ പ്രായം വല്ലാത്ത പ്രായം

പിടമാൻകുഞ്ഞിന്റെ മെരുക്കം......നീലത്തഴവാർക്കൂന്തലിൻ ഞെരുക്കം...
ആ..ആ.....
പിടമാൻകുഞ്ഞിന്റെ മെരുക്കം നീലത്തഴവാർക്കൂന്തലിൻ ഞെരുക്കം
പിടമാൻകുഞ്ഞിന്റെ മെരുക്കം നീലത്തഴവാർക്കൂന്തലിൻ ഞെരുക്കം
അരയന്നപ്പിയ്ക്കൊത്ത നടത്തം...ഈ ഇണക്കിളിയ്ക്കില്ലല്ലോ പിണക്കം...

അഴകിൻ കുളിരലകൾ ചിറകണിയും പ്രായം...കവിളിൻ തളിരിതളിൽ തിരിവിരിയും നാണം
അഴകിൻ കുളിരലകൾ ചിറകണിയും പ്രായം...കവിളിൻ തളിരിതളിൽ തിരിവിരിയും നാണം
മനസ്സിൻ അണിയറയിൽ കതിരിടുമനുരാഗം..
മദനൻ മധുചൊരിയും കയ്യും മെയ്യും കണ്ണും ചുണ്ടും
അഴകിൽ കുളിരലകൾ ചിറകണിയും പ്രായം...കവിളിൻ തളിരിതളിൽ തിരിവിരിയും നാണം...

കൊലുസ്സിട്ട കാലിന്റെ......തായമ്പകതാളം.....
ആ..ആ...
കൊലുസ്സിട്ട കാലിന്റെ തായമ്പകതാളം.....കരളിന്റെ ഉള്ളിൽ തിരുവാതിരമേളം....
കൊലുസ്സിട്ട് വെള്ളിക്കൊലുസ്സിട്ട് സ്വർണ്ണക്കൊലുസ്സിട്ട് തങ്കക്കൊലുസ്സിട്ട
കാലിന്റെ തായമ്പകതാളം.....കരളിന്റെ ഉള്ളിൽ തിരുവാതിരമേളം....
കൊലുസ്സിട്ട കാലിന്റെ തായമ്പകതാളം.....കരളിന്റെ ഉള്ളിൽ തിരുവാതിരമേളം....
ആ..ആ....ആ..ആ.... 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts