എക്സ്‌കുർഷൻ (സൂത്രക്കാരി )
This page was generated on April 19, 2024, 4:14 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1978
സംഗീതംഎ ടി ഉമ്മര്‍
ഗാനരചനബിച്ചു തിരുമല
ഗായകര്‍അമ്പിളി രാജശേഖരൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 23 2018 15:43:54.
എക്സ്കർഷൻ ഹാപ്പി എക്സ്കർഷൻ
കലാശാലയുടെ പ്രതിഭകളേ
കോളേജ് കുരുവികളേ...
എക്സ്കർഷൻ ഹാപ്പി എക്സ്കർഷൻ

കുറ്റാലത്തിൽ കുത്തിയൊലിയ്ക്കും
കുളിർതേനരുവികൾ സംഗീതം
നമ്മുടെ സംഗീതം...
കൊടയ്ക്കനാലിൽ കുയിലുകൾ പാടും
സരിഗമപഞ്ചമ സംഗീതം
സംഗീതം... സംഗീതം... സംഗീതം...

തേക്കടിചുറ്റി നടന്നുവരുമ്പോൾ
കാട്ടാനകളുടെ ശൃംഗാരം
മൂരിശൃംഗാരം...
അവരുടെ ലീലകൾ കാണുംനേരം
അടിമുടിപ്രാണൻ സഞ്ചാരം
സഞ്ചാരം... സഞ്ചാരം... സഞ്ചാരം...

ഊട്ടിയിലുണരും ഉഷസ്സിൻ നെറുകയിൽ
ഉൾപുളകംകൊണ്ടുന്മാദം
കരളിലൊരുന്മാദം...
പീച്ചിപ്പാറ മലമ്പുഴ ചുറ്റി
ടി ടി യിൽ വന്നിട്ടത്താഴം
അത്താഴം... അത്താഴം... അത്താഴം...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts