ഓം കാളി മഹാകാളി (ഇതാ ഒരു മനുഷ്യൻ )
This page was generated on April 30, 2024, 4:41 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1978
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍എല്‍ ആര്‍ ഈശ്വരി
രാഗംമായാമാളവഗൗള
അഭിനേതാക്കള്‍മധു ,ജയഭാരതി ,ശങ്കരാടി ,കുഞ്ചൻ ,കുതിരവട്ടം പപ്പു
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:02:31.

ഓം കാളീ മഹാകാളീ ഭദ്രകാളീ
ഓടിവരൂ തേടിവരൂ രുദ്രകാളീ
(ഒം കാളീ....)
ഉഗ്രലക്ഷ്മി വിശ്വലക്ഷ്മി വീരലക്ഷ്മി
ഉന്മത്തകേശിനീ ഉണരുണരൂ....
(ഉഗ്രലക്ഷ്മി....)
ഉന്മത്തകേശിനീ ഉണരുണരൂ....
ഓം കാളീ മഹാകാളീ ഭദ്രകാളീ
ഓടിവരൂ തേടിവരൂ രുദ്രകാളീ
തെയ്യത്തോം തെയ്യത്തോം തെയ്യത്തോം - 4

നിങ്ങളോടാ ഞാൻ പറഞ്ഞത്‌, ക്ഷേത്രമശുദ്ധമാക്കരുത്‌, പോടാ
താൻ പൂജചെയ്തു അശുദ്ധമാക്കിയ ക്ഷേത്രം
ശുദ്ധീകരിക്കാനാണു ഞങ്ങൾ പാടുന്നത്‌

വട്ടപ്പാറമേലെ പള്ളികൊണ്ടു വിളങ്ങും
ഭദ്രകാളീ മലങ്കരിങ്കാളീ
(വട്ടപ്പാറമേലെ...)
ഭദ്രകാളീ മലങ്കരിങ്കാളീ
പക്ഷിദോഷം തീർക്കണം സർപ്പദോഷം തീർക്കണം
തീണ്ടാദോഷം സ്വപ്നദോഷം നാവുദോഷം തീർക്കണം - 2
(ഓം കാളീ....)
തെയ്യത്തോം തെയ്യത്തോം തെയ്യത്തോം - 4

താഴമൂട്ടിൽ താഴമ്പൂവണിഞ്ഞു വാഴും
തമ്പുരാട്ടീ വേങ്കമലങ്കാളീ
(താഴമൂട്ടിൽ....)
തമ്പുരാട്ടീ വേങ്കമലങ്കാളീ
ആറ്റുവാതം മാറ്റണം തോട്ടുവാതം മാറ്റണം
പത്തുദിക്കും വിളികേട്ടു പാവദോഷം തീർക്കണം - 2
തെയ്യത്തോം തെയ്യത്തോം തെയ്യത്തോം - 4
(ഓം കാളീ......)
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts