ഞായറും തിങ്കളും (രണ്ടു പെണ്‍കുട്ടികള്‍ )
This page was generated on April 27, 2024, 2:41 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1978
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ഗാനരചനബിച്ചു തിരുമല
ഗായകര്‍പി ജയചന്ദ്രൻ
രാഗംകല്യാണി
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:02:28.


ആ....
ഞായറും തിങ്കളും പൂത്തിറങ്ങും
നീലാംബരത്തിന്റെ കാല്‍ച്ചുവട്ടില്‍
ആയിരമായിരം ബ്രഹ്മവര്‍ഷങ്ങളായ്
ഭൂമണ്ഡലം തപസ്സിരുന്നു
ആദിമനുഷ്യനെ കാത്തിരുന്നൂ

അമ്പരപ്പിക്കുന്ന ശൂന്യാലയത്തില്‍ വ-
ന്നങ്ങനെ മര്‍ത്ത്യന്‍ ജനിച്ചു
പിന്നീടവന്റെ ഏകാന്തദുഃഖങ്ങളില്‍
നിന്നുമൊരപ്സരസ്സുല്‍ഭവിച്ചു
കണ്ണുനീര്‍ത്തുള്ളിയാണല്ലോ സ്ത്രീയൊരു
കണ്ണുനീര്‍ത്തുള്ളിയാണല്ലോ
കണ്ണുനീര്‍ത്തുള്ളിയാണല്ലോ
ഞായറും തിങ്കളും........

അമ്പരപ്പിക്കുന്ന ലാവണ്യധാരയായ്
അന്നവളാദ്യം ചിരിച്ചു
ആമണിപ്പുഞ്ചിരിച്ചെപ്പില്‍ നിന്നാദ്യത്തെ
വഞ്ചന മണ്ണില്‍ തെറിച്ചുവീണു
ഇന്നും പ്രതിധ്വനിക്കുന്നു ആ ചിരി
ഇന്നും പ്രതിധ്വനിക്കുന്നു

വിദ്യാലയങ്ങളില്‍ കാര്യാലയങ്ങളില്‍
ദേവാലയങ്ങളില്‍ പോലും
എന്നും പുരുഷന്റെ പാതിദൌര്‍ബ്ബല്യമായ്
ഇന്നും ചിരികുന്ന കണ്ണുനീരേ
നീവെറും വഞ്ചന മാത്രം ഭൂമിയില്‍
നിന്നെ സൃഷ്ടിച്ചതും ദൈവം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts