വിശദവിവരങ്ങള്‍ | |
വര്‍ഷം | 1965 |
സംഗീതം | എം എസ് ബാബുരാജ് |
ഗാനരചന | അഭയദേവ് |
ഗായകര്‍ | പി ലീല |
രാഗം | ദേശ് |
അഭിനേതാക്കള്‍ | പ്രേം നസീര്‍ ,ഷീല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:35:48.
ജന്നത്തുതാമര പൂത്തല്ലാ ഒരു പൊന്നിതള്‍ നുള്ളിയെടുത്തോട്ടേ പൂതിപെരുത്തുണ്ടു പൊന്നേ ഞമ്മളാ പൂവൊന്നെടുത്തു മണത്തോട്ടേ ആ പൂവൊന്നെടുത്തു മണത്തോട്ടേ? കാറില്ലാത്തൊരു മാനത്ത് അത് കാണാനെന്തൊരു സീനത്ത് പാലൊത്തുള്ള നിലാവില് പൂമണം പാറിനടക്കണ നേരത്ത് (ജന്നത്ത് താമര...) പുത്തന്‍ വീട്ടില്‍ വിരുന്നുവന്ന പൂങ്കുയിലെന്താ പാടാത്തേ കല്ക്കണ്ടത്തരി വാരിയെറിഞ്ഞെന്‍ ഖല്‍ബിനെയെന്താ മൂടാത്തെ? ഉള്ളിലൊരായിരം ഹാജത്ത് അത് വല്ലോരും കേട്ടാലാപത്ത് കാതില്‍ പറയാം ആരുംകേള്‍ക്കാതെ കയ്യില്‍ കിട്ടണ കാലത്ത് (ജന്നത്ത് താമര...) |