തിരയും തീരവും (അവള്‍ വിശ്വസ്തയായിരുന്നു )
This page was generated on June 25, 2024, 2:50 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1978
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനകാനം ഇ ജെ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍എം ജി സോമന്‍ ,ജയഭാരതി ,വിൻസന്റ്
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:02:24.


തിരയും തീരവും ചുംബിച്ചുറങ്ങി....
തരിവളകള്‍ വീണു കിലുങ്ങി...
നദിയുടെ നാണം നുരകളിലൊതുങ്ങി..
നനഞ്ഞ വികാരങ്ങള്‍ മയങ്ങി...മയങ്ങി...

നീലപ്പൂഞ്ചേലയാല്‍ മാറിടം മറച്ചു
വേളി കസവിട്ട മണവാട്ടി...
കടലിന്റെ കൈകളാല്‍
നഖക്ഷതമേല്‍ക്കുമ്പോള്‍
തീരങ്ങളെ നീ ഓര്‍ക്കുമോ..
തിരയുടെ വേദന മറക്കുമോ....

തൂമണി കാറ്റിനാല്‍ നൂപുരം കുലുങ്ങി
താളമുണര്‍ത്തും തരംഗിണി...
സാഗരശയ്യയില്‍ രതിസുഖമാടുമ്പോള്‍
തീരങ്ങളെ നീ ഓര്‍ക്കുമോ...
തിരയുടെ വേദന മറക്കുമോ...



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts