എന്തിനു സ്വർണ്ണമയൂര (കന്യക )
This page was generated on December 4, 2021, 8:25 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1978
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനപാപ്പനംകോട് ലക്ഷ്മണന്‍
ഗായകര്‍കെ ജെ യേശുദാസ് ,വാണി ജയറാം
രാഗംകല്യാണ വസന്തം
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 26 2017 14:38:37.
ആ...ആ...ആ...ആ...
എന്തിനു സ്വർണ്ണമയൂരസിംഹാസനം....
എൻ പ്രിയസഖീ നീ അരികിലുണ്ടെങ്കിൽ....
എന്തിനു സ്വർണ്ണമയൂരസിംഹാസനം
എൻ പ്രിയസഖീ നീ അരികിലുണ്ടെങ്കിൽ....
ചന്ദ്രികയൊഴുകുന്ന യമുനതൻ തീരത്തിൽ
എന്തിനോ പനിനീർമലർമഞ്ചം...
എന്തിനു സ്വർണ്ണമയൂരസിംഹാസനം....

മാർബിളിൽ പോലുമീ മാദകരജനി
മധുരവികാരങ്ങളുണർത്തുന്ന യാമം.....
മാറിൽ പടരുന്ന മാദകമേനിയിൽ
രോമാഞ്ചമുകുളങ്ങൾ വിടർത്തുമെൻ ദാഹം...

എന്തിനു സ്വർണ്ണമയൂരസിംഹാസനം....

മണിരത്നത്തൊങ്ങലുള്ള മൂടുപടം മാറ്റി
മധുരചുംബനങ്ങൾ പകരുമെൻ മോഹം...
മദഭരസംഗീതമുയരുന്ന ഹൃദയത്തിൽ
അനുരാഗസാമ്രാജ്യമുണർത്തുമെൻ ഗാനം...

എന്തിനു സ്വർണ്ണമയൂരസിംഹാസനം....


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts