വിശദവിവരങ്ങള്‍ | |
വര്‍ഷം | 1978 |
സംഗീതം | സലില്‍ ചൗധരി |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | എസ് ജാനകി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | കമലഹാസൻ ,സറീന വഹാബ് |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:02:12.
സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ സ്നേഹമയീ കേഴുകയാണോ നീയും നിന് മുഖംപോല് നൊമ്പരംപോല് നില്പ്പൂ രജനിഗന്ധി (സന്ധ്യേ...) സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ മുത്തു കോര്‍ക്കുംപോലെ വിഷാദ സുസ്മിതം നീ ചൂടി വീണ്ടും എത്തുകില്ലേ നാളെ(മുത്തു കോര്‍ക്കും..) ഹൃദയമേതോ പ്രണയശോക കഥകള്‍ വീണ്ടും പാടും വീണ്ടും കാലമേറ്റു പാടും (സന്ധ്യേ...) ദുഃഖമേ നീ പോകൂ കെടാത്ത നിത്യ താരാജാലം പോലെ കത്തുമീ അനുരാഗം (ദുഃഖമേ..) മരണമേ നീ വരീക എന്റെ പ്രണയഗാനം കേള്‍ക്കൂ നീയും ഏറ്റുപാടാന്‍ പോരൂ (സന്ധ്യേ...) |