വിശദവിവരങ്ങള്‍ | |
വര്‍ഷം | 1978 |
സംഗീതം | ശ്യാം |
ഗാനരചന | ബിച്ചു തിരുമല |
ഗായകര്‍ | പി സുശീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:02:11.
പുലരികളും പൂമണവും കരളുകളില്‍ തേന്‍ ചൊരിയും മലയാളക്കരയിതിലല്ലോ ഞാന്‍ പിറന്നു അരുവികളില്‍ തിരവിരിയും തളിരുകളില്‍ കുളിരിഴയും അതില്‍ നിറയും കലകളിലല്ലോ ഞാനുണര്‍ന്നു മധുനുകരാനൊഴുകിവരും ചെറുകിളികള്‍ ശ്രുതിപകരും മാവേലിക്കവിതകളല്ലോ ഞാന്‍ പഠിച്ചു! കഥകളിയും കാകളിയും കഥപറയും നിറപറയും കണിയുണരും കളരിയിലല്ലോ ഞാന്‍ വളര്‍ന്നു മനസ്സുകളില്‍ പ്രഭവിടരാന് മലിനതയോടെതിരിടുവാന് പടവിളിയും പടഹവുമായ് ഞാന്‍ തേര് തെളിക്കും |