ഇളം പൂവേ (ഇന്നലെ ഇന്ന് )
This page was generated on April 19, 2024, 3:43 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1977
സംഗീതംജി ദേവരാജന്‍
ഗാനരചനബിച്ചു തിരുമല
ഗായകര്‍പി മാധുരി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:02:04.
ഇളം പൂവേ പൂവേ
ഹൃദയത്തിലിന്നോളം നീ കാത്തു സൂക്ഷിച്ച
പ്രണയകഥകൾ കതിരണിഞ്ഞില്ലേ
പൂവേ ! ഇളം പൂവേ ! (ഇളം. പൂവേ..)

പൂവനത്തിനു പുളകമായ് വിരിഞ്ഞ നാളിൽ
മയിൽക്കണ്ണിൽ ചിറകു വീശി
മണിത്തംബുരു മീട്ടി മീട്ടി
അകലെ നിന്നൊരു കാമദേവൻ
അരികിൽ വന്നില്ലേ മനസ്സിലെ
മധുരചിന്തകൾ അന്നു നിന്നെ
മദനപരവശയാക്കിയില്ലേ (ഇളമ്പൂവേ..)

നിന്റെ ഹൃദയം ലഹരി കൊണ്ട് നിറഞ്ഞ കാര്യം
മണിച്ചുണ്ടിൽ പത്മരാഗം മിഴിത്തുമ്പിൽ ഇന്ദ്രനീലം
പീലി നീർത്തിയതൊന്നുമൊന്നും അവനറിഞ്ഞില്ലേ
ഇതുവരെ പ്രണയപല്ലവി പാടിയില്ലേ
അവനെ വശഗതനാക്കിയില്ലേ (ഇളം പൂവേ..)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts