പ്രണയസരോവര (ഇന്നലെ ഇന്ന് )
This page was generated on March 29, 2024, 4:40 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1977
സംഗീതംജി ദേവരാജന്‍
ഗാനരചനബിച്ചു തിരുമല
ഗായകര്‍കെ ജെ യേശുദാസ്
രാഗംശിവരഞ്ജനി
അഭിനേതാക്കള്‍പ്രേം നസീര്‍ ,രവികുമാർ ,വിധുബാല ,ബഹദൂർ ,കവിയൂർ പൊന്നമ്മ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:02:03.

പ്രണയ സരോവര തീരം
പണ്ടൊരു പ്രദോഷ സന്ധ്യാ നേരം..
പ്രകാശ വലയമണിഞ്ഞൊരു സുന്ദരി
പ്രസാദ പുഷ്പമായി വിടർന്നു
എന്റെ വികാര മണ്‌ഠലത്തിൽ പടർന്നു...

അവളൊരു മോഹിനി ആയിരുന്നു...
അഴകിന്റെ ദേവത ആയിരുന്നു...
അധരങ്ങളിൽ നയനങ്ങളിൽ
അശ്വതി പൂവുകൾ പൂത്തിരുന്നു...
മോഹമായി ആത്മ ദാഹമായി
ഓർമ്മയിൽ അവളിന്നും ജീവിക്കുന്നു....

അവളൊരു കാമിനി ആയിരുന്നു...
അലസ മദാലസ ആയിരുന്നു...
ചലനങ്ങളിൽ വചനങ്ങളിൽ
മാസ്മര ഭാവങ്ങൾ തുടിച്ചിരുന്നു....
രാഗമായി ജീവ താളമായി
ഭൂമിയിൽ അവളിന്നും ജീവിക്കുന്നു....



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts