കരഞ്ഞു കൊണ്ടേ (ആദ്യപാഠം )
This page was generated on April 23, 2024, 10:16 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1977
സംഗീതംഎ ടി ഉമ്മര്‍
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:02:03.


കരഞ്ഞു കൊണ്ടേ ജനിക്കുന്നു - നാം
കരയിച്ചു കൊണ്ടേ മരിക്കുന്നു
വിടർന്നാൽ കൊഴിയാത്ത വസന്തമുണ്ടോ - മണ്ണിൽ
നിറഞ്ഞാൽ ഒഴിയാത്ത ചഷകമുണ്ടോ (കരഞ്ഞു)

ദേഹികൾ അണിയും ദേഹങ്ങൾ എരിയും
ആ ഭസ്മം ഗംഗയിൽ അലിയും
എന്തെന്തു മോഹ ചിതാഭസ്മ ധൂളികൾ
ഇന്നോളം ഗംഗയിൽ ഒഴുകി
ആർക്കു സ്വന്തം ആർക്കു സ്വന്തം ആ ഗംഗാ ജലം
അനുജത്തീ ആശ്വസിക്കൂ....
(കരഞ്ഞു കൊണ്ടേ)

മുകരുന്ന മലരിൻ സൗരഭ്യം അകലും
ആ ഗന്ധം ഓർമ്മയായ്‌ത്തീരും....
എത്ര പേർ തൻ ചുടു നിശ്വാസക്കാറ്റുകൾ
ഇന്നോളം ആ വാനിൽ നിറഞ്ഞു...
ആർക്കു സ്വന്തം ആർക്കു സ്വന്തം
ആ അനന്ത നീലം
അനുജത്തീ ആശ്വസിക്കൂ....
(കരഞ്ഞു കൊണ്ടേ)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts