വിശദവിവരങ്ങള്‍ | |
വര്‍ഷം | 1977 |
സംഗീതം | ജോഷി |
ഗാനരചന | ശ്രീധരന് നായര്‍ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:01:57.
സ്വര്‍ഗ്ഗലോകനാഥനാം യഹോവയെ സ്തുതിക്കുന്നേന്‍ നിത്യജീവദായകന്‍ യഹോവയെ സ്തുതിക്കുന്നേന്‍ നീയേ സത്യം നീയേ മാര്‍ഗ്ഗം നീയേ ഞങ്ങള്‍ക്കാലംബം (സ്വര്‍ഗ്ഗലോക) ഉണരൂ ഉണരൂ സര്‍ഗ്ഗഗാനങ്ങളേ ഉണരൂ മാനസഗീതികളേ ഉണരുവിന്‍ ആത്മതന്തുക്കളേ നിന്നമേയസ്നേഹവായ്പ്പില്‍ കൈക്കൊള്ളുകെന്നെ നിന്റെ ദിവ്യനാമത്തില്‍ കൈക്കൊള്ളുകെന്നെ ആര്‍ത്തന്‍ ഞാന്‍ അഭയഹീനന്‍ സര്‍വ്വരക്ഷകാ (സ്വര്‍ഗ്ഗലോക) ദു:ഖഭാരം താങ്ങിയെത്തും ഏകനാം സഞ്ചാരി ഞാന്‍ നിന്നിലെത്താന്‍ എത്രദൂരം എന്റെ മുന്നില്‍ അന്ധകാരം കാല്‍ വരിയിന്‍ കാരുണ്യമേ കൈക്കൊള്ളുകെന്നെ നാഥാ കൈക്കൊള്ളുകെന്നെ നീയേ സത്യം നീയേ മാര്‍ഗ്ഗം നീയേ ഞങ്ങള്‍ക്കാലംബം (സ്വര്‍ഗ്ഗലോക) |