ആകാശം പഴയൊരു (റ്റാക്സി ഡ്രൈവര്‍)
This page was generated on May 6, 2024, 5:02 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1977
സംഗീതംജോഷി
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 28 2020 16:10:07.

ആകാശം പഴയൊരു മേല്‍ക്കൂര
തൂണില്ലാ തുണയില്ലാ ചുമരില്ലാ
ആകെ ചിതല്‍ തിന്ന മേല്‍ക്കൂര
ആയിരം കണ്ണുള്ളൊരു ഓലപ്പുര (ആകാശം)

ഇതുവഴി നക്ഷത്രക്കുടചൂടി
ഇരവുകളെഴുന്നള്ളി മറയുന്നു
പകലുകള്‍ മുറിവേറ്റ പദങ്ങളോടെ
അകലേ തലചുറ്റി വീഴുന്നു (ആകാശം)

ഇരുവഴി ജനനവും മരണവും വന്നിടയുന്നു
കരുനീക്കി മറയുന്നു
ഇടവേളയെത്രയെന്നറിയാതേ
ഇടയനിരുന്നെന്തോ പാടുന്നൂ (ആകാശം)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts