പൂഞ്ചോലക്കടവില്‍ (സത്യവാൻ സാവിത്രി )
This page was generated on January 15, 2021, 9:32 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1977
സംഗീതംജി ദേവരാജന്‍
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ പി ബ്രഹ്മാനന്ദന്‍ ,സി ഒ ആന്റോ ,പി മാധുരി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കമലഹാസൻ ,ശ്രീദേവി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:01:54.
ആ...ആ....ആ....
പൂഞ്ചോലക്കടവിൽ വന്നൊരാണ്മയിൽ
ആ....പൂവള്ളിക്കുടിലിൽ നിന്നു പെണ്മയിൽ
പൂഞ്ചോലത്തിരകൾക്കു ചാഞ്ചാട്ടം
പൂവള്ളിപ്പടർപ്പിനു രോമാഞ്ചം
(പൂഞ്ചോലക്കടവിൽ.....)

ആവണിപിറന്നപ്പോൾ അല്ലിപ്പൂങ്കുളങ്ങരെ
കാർമേഘനിഴലിൽ ചേർന്നാടി...ആ....
(ആവണിപിറന്നപ്പോൾ....)
ആയിരം നിറമാല ചാർത്തുന്ന കാട്ടിലെ
ആതിരാപ്പന്തലുകൾ തേടി
തേടിയ സ്വർഗ്ഗമവർ നേടുമോ ചൊല്ലൂ
തേവാരംകാട്ടിലെ മലംതത്തമ്മേ
മലംതത്തമ്മേ ഓ മലംതത്തമ്മേ
ഓ മലംതത്തമ്മേ തത്തമ്മേ തത്തമ്മേ
(പൂഞ്ചോലക്കടവിൽ.....)

ആ...ആ...ആ....
കാർമുകിൽ മാഞ്ഞപ്പോൾ പീലിപ്പൂ മഞ്ചത്തിൽ
വനമാലപോലവർ പടർന്നു..ആ...ആ...
(കാർമുകിൽ.....)
ആയിരം ജന്മങ്ങളൊന്നായിക്കഴിയുവാൻ
ആശീച്ചാ മയിലിണകളുറങ്ങി
ആടിയൊരാട്ടമിന്നും തുടരുമോ ചൊല്ലൂ
പാലോടു പഴം തിന്നും മലംതത്തമ്മേ
മലംതത്തമ്മേ ഓ മലംതത്തമ്മേ
ഓ മലംതത്തമ്മേ തത്തമ്മേ തത്തമ്മേ
(പൂഞ്ചോലക്കടവിൽ.....)
 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts