തിരുവിളയാടലിൽ (സത്യവാൻ സാവിത്രി )
This page was generated on April 26, 2024, 3:46 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1977
സംഗീതംജി ദേവരാജന്‍
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍പി മാധുരി
രാഗംമായാമാളവഗൗള
അഭിനേതാക്കള്‍ശ്രീദേവി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:01:54.
തിരുവിളയാടലിൽ കരുവാക്കരുതേ
തിരുവടി തേടുമീയെന്നെ
ആദിയും നീയേ അന്തവും നീയേ
ആദിപരാശക്തി നായകനേ
(തിരുവിളയാടലിൽ.....)

പലകോടി തിരപാടും ആ പുണ്യജടയിൽ
ഈ കണ്ണീർത്തിര കൂടിയണിയൂ
പലകാല പുഷ്പങ്ങൾ വിരിയും നിൻ ചരണത്തിൽ
ഈ നെഞ്ചിൻ തുടി കൂടിയണിയൂ
നമഃ ശിവായ നമഃ ശിവായ നമഃ ശിവായ
(തിരുവിളയാടലിൽ....)

ദിനമെണ്ണി മനം പാടും എന്റെ ദുഃഖനയനത്തിൽ
ഒരു തുള്ളി തീർത്ഥം നീ പകരൂ
ഇനിയെന്നും സിന്ദൂരമണിയാനെൻ ശിരസ്സിങ്കൽ
ഒരു വാക്കു നീ മാറ്റിയെഴുതൂ
നമഃ ശിവായ നമഃ ശിവായ നമഃ ശിവായ
(തിരുവിളയാടലിൽ....)  



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts