നീലാംബുജങ്ങള്‍ വിടർന്നു (സത്യവാൻ സാവിത്രി )
This page was generated on March 28, 2024, 9:55 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1977
സംഗീതംജി ദേവരാജന്‍
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ ജെ യേശുദാസ്
രാഗംമോഹനം
അഭിനേതാക്കള്‍കമലഹാസൻ ,ശ്രീദേവി ,അടൂര്‍ ഭാസി ,പികെ അബ്രഹാം
ഗാനത്തിന്റെ വരികള്‍
Last Modified: April 25 2020 10:15:59.




നീലാംബുജങ്ങള്‍ വിടര്‍ന്നു
നീലാരവിന്ദായതാക്ഷിയെ തേടി
നീലാംബുജങ്ങള്‍ വിടര്‍ന്നു
നിറമാല വാനില്‍ തെളിഞ്ഞു
നീരദവേണിയാം ദേവിയെ തേടി
നിറമാല വാനില്‍ തെളിഞ്ഞു

ആരാമദേവതേ നീ കണ്ടതുണ്ടോ
ആ ഗാനകല്ലോലിനിയെ
ഓരോ കിനാവിലും അനുരാഗഗീതങ്ങള്‍
പാടി മറയും പ്രവാഹിനിയെ
സ്വപ്‌നം ചിലപ്പോള്‍ ഫലിക്കുമല്ലോ
അന്നെന്‍ ചിത്രത്തിൽ ജീവന്‍ തുടിക്കുമല്ലോ
(നീലാംബുജങ്ങള്‍ ‍)

ആലോലംകാറ്റേ നീ പുല്‍കിയതുണ്ടോ
ആ സ്വര്‍ഗ്ഗവൃന്ദാവനിയെ
ഓരോ ഋതുവിലും അഭിലാഷപുഷ്‌പങ്ങള്‍
തൂവി മറയും നിരാമയിയെ
സ്വപ്‌നം ചിലപ്പോള്‍ ഫലിക്കുമല്ലോ
അന്നെന്‍ ചിത്രത്തിൽ ജീവന്‍ തുടിക്കുമല്ലോ
(നീലാംബുജങ്ങള്‍ )

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts