വിശദവിവരങ്ങള്‍ | |
വര്‍ഷം | 1977 |
സംഗീതം | എം കെ അർജ്ജുനൻ |
ഗാനരചന | കാനം ഇ ജെ |
ഗായകര്‍ | പി ജയചന്ദ്രൻ ,വാണി ജയറാം |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:01:40.
സഹ്യഗിരിയുടെ മലര്‍മടിയില്‍....... മലര്‍മടിയില്‍..... സരസ്വതീക്ഷേത്രത്തിന് തിരുനടയില്‍..... തിരുനടയില്‍..... കൃഷ്ണമൃഗത്തരുണിയ്ക്കു സ്വയംവരം കുറിച്ചൂ.... കൃഷ്ണമൃഗത്തരുണിയ്ക്കു സ്വയംവരം കുറിച്ചൂ.... പുഷ്പലതാഗൃഹമലങ്കരിച്ചൂ.... വസന്തമലങ്കരിച്ചൂ.... സഹ്യഗിരിയുടെ മലര്‍മടിയില്‍ സരസ്വതീക്ഷേത്രത്തിന് തിരുനടയില്‍... തളിരുകള്‍ പുളകത്തിന്‍ മുകുളങ്ങള്‍ വിരിച്ചൂ... കുളിരിളംതെന്നല്‍ കളഭത്തില്‍ കുളിച്ചൂ.. തടിനികള്‍ തരംഗത്തിന് മൃദംഗങ്ങളിളക്കീ തളയും വളയും താളത്തില്‍ കുലുക്കീ മലനാടുകളേ.....മദാലസകളേ.. ഇഷ്ടദേവനെയൊരുക്കൂ....അഷ്ടമംഗല്യമെടുക്കൂ... ലലലല...ലലലല...ലലലലലല കുയിലുകള്‍ മുരളികളില്‍ കുരവകളുയര്ത്തീ കരിവരിവണ്ടുകള്‍ ശ്രുതികള്‍ മുഴക്കീ മയിലുകള്‍ നടനത്താല്‍ മാരനെ വിളിച്ചൂ.. മയിലാഞ്ചിക്കാടുകള് താലങ്ങള്‍ പിടിച്ചൂ മഞ്ഞിന് ചേലചുറ്റി മാറുമറച്ചവരേ... ഇഷ്ടദേവനെയൊരുക്കൂ....അഷ്ടമംഗല്യമെടുക്കൂ... ലലലല...ലലലല...ലലലലലല |