ജീവിതം പോലെ നദി (പരിവർത്തനം )
This page was generated on May 2, 2024, 8:28 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1977
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:01:39.

ജീവിതം പോലെ നദിയൊഴുകി
ഭാവന പോലെ തിരയിളകി
അകലെ അലകടല്‍ വിളിക്കുന്നു
ആശാസാഗരം വിളിക്കുന്നു
(ജീവിതം പോലെ)

മലയടിവാരത്തില്‍ കുതിച്ചു ചാ‍ടി
മയിലാടും കുന്നിനെ പുണര്‍ന്നു പാടി
കരിങ്കല്ലില്‍ മുഖം തല്ലി കൊടുങ്കാട്ടില്‍ വഴിതെറ്റി
പദയാത്ര തുടരുന്നു പമ്പാനദി
കണ്ണുനീര്‍മണികളെ ചിരിയുടെ ചിലമ്പാക്കും പമ്പാനദി
ചിരിയുടെ ചിലമ്പാക്കും പമ്പാനദി
(ജീവിതം പോലെ)

നദിയുടെ ദര്‍ശനം പകര്‍ത്തുക നീ
നന്മതന്‍ ഓളങ്ങള്‍ ഉണര്‍ത്തുക നീ
എരിവേനല്‍ പടര്‍ന്നാലും നിഴല്‍ കാണാതലഞ്ഞാലും
തളരാതെ നിന്‍ യാത്ര തുടരുക നീ
ഇരുള്‍ മൂടും വീഥിയില്‍ വെളിച്ചത്തിന്‍ മലരായ് വിടരുക നീ
വെളിച്ചത്തിന്‍ മലരായ് വിടരുക നീ
(ജീവിതം പോലെ) 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts