വിശദവിവരങ്ങള്‍ | |
വര്‍ഷം | 1977 |
സംഗീതം | എം എസ് വിശ്വനാഥന് |
ഗാനരചന | മങ്കൊമ്പ് ഗോപാലകൃഷ്ണൻ |
ഗായകര്‍ | വാണി ജയറാം |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:01:35.
ഓഹോ...ഓ....ഓഹോഹോ...ഓ.....ഓഹോ...ഓ.. പാച്ചോറ്റി പൂക്കുന്ന കാട്ടിൽ...പച്ചിലച്ചാർത്തിന്റെ നാലുകെട്ടിൽ... കന്നിക്കവുങ്ങിന്റെ പൂക്കുല പോലൊരു കാവളംകിളിയുണ്ടായിരുന്നു... കാവളംകിളിയുണ്ടായിരുന്നു.... കളിചിരി മാറാത്ത പ്രായത്തിലവളൊരു കളിത്തോഴനെ മുന്നിൽ കണ്ടുമുട്ടി... തേനും തിനയ്ക്കുമവൻ നാടുവിട്ടകന്നിട്ടും നീറും മിഴിയുമായ് അവളിരുന്നു... മോഹം....തേരോടും കരളുമായ് കാത്തുനിന്നു.... പാച്ചോറ്റി പൂക്കുന്ന കാട്ടിൽ...പച്ചിലച്ചാർത്തിന്റെ നാലുകെട്ടിൽ... കന്നിക്കവുങ്ങിന്റെ പൂക്കുല പോലൊരു കാവളംകിളിയുണ്ടായിരുന്നു... കാവളംകിളിയുണ്ടായിരുന്നു.... വെൺകൊറ്റക്കുടക്കീഴിൽ അവനെഴുന്നള്ളുന്ന ചെല്ലച്ചിറകടിയൊച്ച കേൾക്കേ..... ഒരു നോക്കു കാണാൻ തിടുക്കമായി...ഒന്നുരിയാടാൻ തുടിപ്പായി... പിന്നെ.....ഒരു നൂറു സ്വപ്നത്തിൻ തിളക്കമായി... പാച്ചോറ്റി പൂക്കുന്ന കാട്ടിൽ...പച്ചിലച്ചാർത്തിന്റെ നാലുകെട്ടിൽ... കന്നിക്കവുങ്ങിന്റെ പൂക്കുല പോലൊരു കാവളംകിളിയുണ്ടായിരുന്നു... കാവളംകിളിയുണ്ടായിരുന്നു.... |