ആയിരം അജന്താ (ശംഖുപുഷ്പം )
This page was generated on April 28, 2024, 6:50 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1977
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ ജെ യേശുദാസ്
രാഗംസരസ്വതി
അഭിനേതാക്കള്‍എം ജി സോമന്‍ ,ജോസ് പ്രകാശ് ,സുകുമാരന്‍ ,വിധുബാല ,രാജി
ഗാനത്തിന്റെ വരികള്‍
Last Modified: September 24 2013 05:37:43.

ആയിരമജന്താ ചിത്രങ്ങളിൽ
ആ മഹാബലിപുര ശിൽപ്പങ്ങളിൽ
നമ്മുടെ മോഹങ്ങൾ ജന്മാന്തരങ്ങളായ്‌
സംഗീതമാലപിച്ചു സംഗമസംഗീതമാലപിച്ചു
ഓർമ്മയില്ലേ നിനക്കൊന്നും ഓർമ്മയില്ലേ
(ആയിര)

പ്രിയതമനാകും പ്രഭാതത്തെ തേടുന്ന
വിരഹിണിസന്ധ്യയെപ്പോലെ
അലയുന്നു ഞാനിന്നു......
അലയുന്നു ഞാനിന്നു നിന്നുള്ളിലലിയുവാൻ
അരികിലുണ്ടെന്നാലും നീ
വെണ്മേഘ ഹംസങ്ങൾ കൊണ്ടുവരേണമോ
എൻ ദുഃഖ സന്ദേശങ്ങൾ
എൻ ദുഃഖ സന്ദേശങ്ങൾ...
(ആയിര)

വിദളിതരാഗത്തിൻ മണിവീണതേടുന്ന
വിരഹിയാം വിരലിനെപ്പോലെ
കൊതിയ്ക്കുകയാണിന്നും...
കൊതിയ്ക്കുകയാണിന്നും
നിന്നെത്തലോടുവാൻ
മടിയിലുണ്ടെന്നാലും നീ
നവരാത്രി മണ്ഡപം കാട്ടിത്തരേണമോ
മമനാദ നൂപുരങ്ങൾ
മമനാദ നൂപുരങ്ങൾ
(ആയിര)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts