ഭക്തജനപ്രിയേ (ശ്രീദേവി)
This page was generated on July 25, 2021, 7:54 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1977
സംഗീതംജി ദേവരാജന്‍
ഗാനരചനപെരുമ്പുഴ ഗോപാലകൃഷ്ണന്‍
ഗായകര്‍പി സുശീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ശാരദ ,എം ജി സോമന്‍ ,കരൺ (മാസ്റ്റർ രഘു)
ഗാനത്തിന്റെ വരികള്‍
Last Modified: December 10 2016 14:27:58.
ഭക്തജനപ്രിയേ മുക്തിപ്രദായിനി
നിൻ തിരുമുൻപിൽ കൈകൂപ്പിനിൽക്കും നെയ്ത്തിരിനാളങ്ങൾ...
ഞങ്ങൾ നെയ്ത്തിരിനാളങ്ങൾ...
(ഭക്തജനപ്രിയേ.......)

ഉദയകാന്തി ചൊരിയും നിൻ മുഖം ഉള്ളിൽ തെളിയേണം...എന്നും
ഉള്ളിൽ തെളിയേണം...
നിൻ പ്രഭാമയതേജസ്സെന്നും ഉള്ളമുണർത്തേണം...ഞങ്ങടെ
ഉള്ളമുണർത്തേണം....

ഞങ്ങൾ നിൻ തിരുസന്നിധിയിങ്കൽ തംബുരുവാകേണം...
മംഗലസംഗീതമാകേണം...
ചന്ദനത്തിരിയിൽ നിന്നുണരും നറു-
സൌരഭമാകേണം....എന്നും സൌരഭമാകേണം....

ഭക്തജനപ്രിയേ മുക്തിപ്രദായിനി
നിൻ തിരുമുൻപിൽ കൈകൂപ്പിനിൽക്കും നെയ്ത്തിരിനാളങ്ങൾ
ഞങ്ങൾ നെയ്ത്തിരിനാളങ്ങൾ...


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts